താൾ:Sree Aananda Ramayanam 1926.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨ ആനന്ദരാമായണം

ച്യവചെയ്തുരുന്നു. ശ്രീരാമൻ സീതയോടുകൂടി എവിടെഎല്ലാം എഴുന്നള്ളിയോ അവിടെ ഒക്കേയും വലുതായ അനേകം തീർത്ഥങ്ങൾ ഉണ്ടാകയും ചെയ്തിരുന്നു. ആ തീർത്ഥങ്ങളുടെ എല്ലാം എണ്ണം പറയുവാൻ അനന്തനെക്കൊണ്ടും സാധിക്കയില്ല. എന്നാൽ ആറു തീർത്ഥങ്ങൾ അവയിൽ വെച്ചു പ്രധാനമാണെന്ന് അറിയേണ്ടതാണ്. രാമതീർത്ഥം, ലക്ഷ്മമതീർത്ഥം, ഭരതതീർത്ഥം, ശത്രുഘ്നതീർത്ഥം, സീതാതീർത്ഥം, ഹന്തൃമൽതീർത്ഥം ഇങ്ങിനെയാണു പ്രധാനമായ ആറു തീർത്ഥങ്ങൾ. ഇവ ശ്രീരാമൻ എഴുന്നള്ളിയ എല്ലാ ദിക്കുകളിലും പ്രധാനങ്ങളായി ഭവിച്ചു. ശ്രീരാമൻ സൗനഭദ്രം, ഗംഗ എന്നിവയുടെ സംഗമസ്ഥാനത്തിൽ സ്നാനം ചെയ്തു മൂന്നു ദിവസം താമസിച്ചു ഗണ്ഡകിനദിയുടെ സംഗമസ്ഥാനത്തേക്ക് എഴുന്നള്ളി. ചില തീർത്ഥങ്ങളിൽ മൂന്നു ദിവസവും, ചിലതിൽ അഞ്ചു ദിവസവും, ചിലതിൽ ഏഴു ദിവസവും, ചിലതിൽ പതിനഞ്ചു ദിവസവും ,ചിലതിൽ പതിനെട്ടു ദിവസവും, ചിലതിൽ ഇരുപത്തൊന്നു ദിവസവും, ചിലതിൽ മൂന്നുമാസവും ശ്രീരാമൻ നാനാധർമ്മങ്ങളെ ചെയ്തുംകൊണ്ടു താമസിച്ചിരുന്നു. ഗണ്ഡകീസംഗമത്തിൽ സ്നാനം ചെയ്തു നേപാളദേശത്തിങ്കലുള്ള ജഗദീശ്വരനേയും, ദർശിച്ചു ശ്രീരാമൻ ഹരഹരക്ഷേത്രത്തിങ്കലേയ്ക്കു പോയി. ഇങ്ങിനെ തിർത്ഥ‌










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/312&oldid=170928" എന്ന താളിൽനിന്ന് ശേഖരിച്ചത്