താൾ:Sree Aananda Ramayanam 1926.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦ ആനന്ദരാമായണം വർത്തമാനങ്ങൾ പറഞ്ഞകൂട്ടത്തിൽ മിഥിലാർപുരത്തിലെ രാജാവായ ജനകരാജർഷി തന്റെ പുത്രിമാർക്കു ഭർത്താക്കന്മാരെ തിരഞ്ഞെടുക്കേണ്ടതിന്നായി സ്വയം വരം നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള വിവരം പ്രസംഗവശാൽ പ്രസ്ഥാവിക്കുകയുണ്ടായി .ഈ വിവരമറിവുകിട്ടിയപ്പോൾ വിശ്വാമിത്ര മഹർഷി രാമലക്ഷമണൻമാരോടുകൂടി മിഥിലയിലേക്കുപുറപ്പെട്ടു .പോകുന്ന വഴിയിൽ സ്ത്രീരൂപത്തോടുകൂടിയതായ ഒരുശിലയെ ശ്രീരാമന്നു കാണിച്ചുകൊടുത്ത് അതിന്റെ ചരിത്രത്തെ വിശ്വാമിത്രൻ ഇങ്ങിനെ പറഞ്ഞു .

     സൃഷ്ടികർത്താവായ ബ്രഹ്മാവു പ്രജകളെ സൃഷ്ടിക്കുന്നതിന്നിടയിൽ അത്ഭുതമായിട്ടുള്ള ഒരുസ്ത്രീരൂപത്തെ സൃഷ്ടിച്ചു . അവൾക്കു ബ്രഹ്മാവ് അഹല്യാ എന്നു പേരിട്ടു. അവൾക്കു തക്കതായ ഭർത്താവിനെ കണ്ടുപിടിക്കുന്നതിനായിട്ടു ബ്രഹ്മാവു ദേവലോകത്തേക്കുകൊണ്ടുപോയി . ദേവലോകത്തുള്ള എല്ലാ പുരുഷന്മാരെയും നോക്കിയതിന്നു ശേഷം ബ്രഹ്മാവു വരാന്വേഷണത്തിന്നായിത്തന്നെ ഭൂലോകത്തേയ്ക്കു വരുവാൻ പുറപ്പെട്ടു. അപ്പോൾ ഇന്ദ്രാദികളായ ദികുപാലകന്മാർ അഹല്യ തങ്ങൾക്കു തരേണമെന്നു ബ്രഹ്മാവിനോടപോക്ഷിച്ചു . ബ്രഹ്മാവാകട്ടെ അഹല്യയെ അവർക്കാർക്കും നൽകുവാൻ ഇഷ്ടപ്പെട്ടില്ല

ആകയാൽ അദ്ദേഹം ഭൂലോകത്തേയ്ക്കു വന്നു ഗൌതമമഹർഷിയെ സന്ദർശിച്ചു . മഹാനായകനായ ഗൌതമന്റെ മട്ട് ആകപ്പാടെ ബ്രഹ്മാവിന്നുപിടിച്ചു . അദ്ദേഹത്തിന്നു അഹല്യാപാണിഗ്രഹണം ചെയ്തുകൊടുത്തു ബ്രഹ്മാവുതന്റെ ലോകത്തിലേയ്ക്കു പോകയും ചെയ്തു.

     അഹല്യയുടെ ഭർത്താവായിത്തീർന്ന ഗൌതമൻ അവളോടുകൂടി ഗ്രഹ

സ്ഥാശ്രമം സ്വീകരിച്ചു നിത്യനൈമിത്തികകർമ്മങ്ങളേയും,തപസ്സ, യാഗം,മുതലായവയേയും ശാസ്ത്രവിധി പ്രകാരം ചെയ്തുവന്നു. ഗൌതമന്നു വളരെ സന്തോഷമുണ്ടായി .എന്നാൽ ഒരാൾ ഏറ്റവും അസൂയയോടെ വർത്തിക്കുന്നുണ്ടായിരുന്നു .അതു സ്വർഗ്ഗലോകാപതി

യായ ദേവന്ദ്രനല്ലാതെ മറ്റാരുമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/31&oldid=170927" എന്ന താളിൽനിന്ന് ശേഖരിച്ചത്