താൾ:Sree Aananda Ramayanam 1926.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൯ നിമിത്തം വനവാസികളായ ​ഏവർക്കും വലിയസുഖവും സന്തോഷവും സമാധാനവുമുണ്ടായി. രാമനാൽ ഹിംസിക്കപ്പെട്ടവളെ താടക ഒരു അപ്സരഃസ്ത്രീയായിരുന്നു. ആ അപ്സരഃസ്ത്രീ ഒരുമഹർഷിയെ ദ്രോഹിച്ചതുകൊണ്ട് അദ്ദേഹം കോപിച്ചു"നീ ഒരു രാക്ഷസിയായിജ്ജനിച്ചു സുന്ദ്രനെന്ന അസുരന്റെ ഭാർയ്യയായിരുന്നു മാരീചൻ,സുബാഹു എന്നിങ്ങിനെ പേരുള്ള രണ്ടു അസുരന്മാരെ പ്രസവിക്കട്ടേ"എന്നു ശാപമോക്ഷവും കൊടുത്തു. ആകയാൽ താടക രാമനാൽ വധിക്കപ്പെട്ടപ്പോൾ ശാപമുക്തിയായി അപ്സരഃസ്വരുപം സ്വികരിക്കപ്പെട്ട് "ഹേ രാമചന്ദ്ര!നിന്തിരുവടിയുടെ പ്രഭാവത്താൽ എനിക്കു സൽഗതി ലഭിച്ചു"എന്നുണർത്തിച്ചു ശ്രിരാമനെ നമസ്ക്കരിച്ചു സ്വർഗ്ഗത്തിലേക്കു പോയി.

 ഇത്രയും സംഗതികൾ കഴിഞ്ഞതിന്നുശേഷം വിശ്വാമിത്രമഹർഷി രാമലക്ഷ്മണസഹിതനായിട്ടു തേരിക്കയറി തന്റെ ആശ്രമത്തിൽ എത്തിച്ചേർന്നു എന്നിട്ടു രാമന്റെ അനുമതിയോടു കൂടി യാഗംചെയ്പാൻ ആരംഭിച്ചു. രാമലക്ഷ്മണന്മാർ ധനുർദ്ധരന്മാരായിട്ട യാഗരക്ഷയേയും ആരംഭിച്ചു . യാഗത്തെ മുടക്കുവാനായി മായവികളായ അനേകം അസുരന്മാർ വന്നു . അവരെയെല്ലാം രാമലക്ഷ്മണന്മാർ അന്തഃപുരിയിലെയ്ക്ക് അയച്ചുകളഞ്ഞു. താടകയുടെ  സുതന്മാരായ മാരീചനും  സുബാഹുവും യാഗത്തിന്നു വിഘ്നം ചെയ്യുന്നവരിൽ പ്രധാനപ്പെട്ട രണ്ടു പേരായിരുന്നു. അവരിൽ  മാരീചനെ ശ്രിരാമൻ ഒരു ശരം കൊണ്ടു നുറുകാതംവഴി അകലേയുള്ള സമുദ്രത്തിൽ താഴ്ത്തുകയും മറ്റെരു ശരം കൊണ്ടു വധിക്കുകയും ചെയ്തു .വിശ്വമിത്രന്റെ യാഗം യാതൊരു വിഘ്നവുംകൂടാതെ നിറവേറുകയും ചെയ്തു.

വിശ്വമിത്രന്റെ യാഗത്തിന്നു മഹായോഗ്യന്മാരായ അനേകം മഹർഷിമാർ കൂടിയിരുന്നു. യാഗാവസാനത്തിൽ ഓരോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/30&oldid=170926" എന്ന താളിൽനിന്ന് ശേഖരിച്ചത്