താൾ:Sree Aananda Ramayanam 1926.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരാകാണ്ഡം ൧൭ രം ചെയ്പാനായിട്ടും ദശരഥൻ തന്റെ മക്കളെ പറഞ്ഞയച്ചു.ഈ തീർത്ഥയാത്രക്കയച്ചതു ആന

തേര്,കാലാൾ,കുതിരപ്പടയോടും കൂടിയായിരുന്നു. രാമാദികൾ ഈ തീർത്ഥയാത്രയെ യഥാവിഥി നിർവ്വഹിച്ചു പട്ടണത്തിൽ മടങ്ങി വന്ന് അച്ഛന്റെ കല്പനകൾക്കു കീഴടങ്ങിയും ബുദ്ധിമാന്മാരെന്നും

വിനീതന്മാരെന്നും പെർനേടിയും പാർത്തുവന്നു. പിതൃഭക്തി,ഗുരുഭക്തി,ഈശ്വരഭക്തി,ഒരുമ,വിനയം ശൌർയ്യം,ഔദാർയ്യംഎന്നുതുടങ്ങിയ വിശിഷ്ഠ ഗുണങ്ങളെക്കൊണ്ടു മാതാപിതാക്കന്മാർക്കുമം നാട്ടുകാർക്കും 'കണ്ണിലുണ്ണി'കളായിട്ടു രാമലക്ഷ്മ ണഭരത ശത്രുഘ്നന്മാർ ദശരഥരാജധാനിയെ അലങ്കരിച്ചു. അവരെ ചതുർവ്വേദങ്ങളോടെ ചതു രുപായങ്ങളോടോ അല്ലാതെ മറ്റാരോടും ഉപമി ക്കുവാൻ പാടുള്ളതല്ലായിരുന്നു.

    സാരാകാണ്ഡം രണ്ടാം സർഗ്ഗം സമാപ്തം      
            മൂന്നാം സർഗ്ഗം
         പരമശിവൻ പറയുന്നു

മേൽപ്രകാരം രാമൻ മുതലായ നാലുകുമാരന്മാരും സു ഖമായി വസിക്കുന്ന കാലത്തു ഒരിക്കൽ മഹാതപസ്വി യായ വിശ്വാമിത്രമഹർഷി ദശരഥനെ കാണ്മാനായി അയോദ്ധ്യാനഗരത്തിൽ വന്നു.ദശരഥൻ മഹർഷിയെ ആദരപൂർവ്വം ക്ഷണിച്ചു സ്വീകരിച്ചു പൂജിച്ചു കുശലപ്രശ്നം ചെയ്കയും,അദ്ദേഹം സന്തുഷ്ടനായിട്ട് രാജാവിനെ അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം, ദശരഥൻ -ഇവിടുത്തെ ആഗമനം തീരെ പ്രതീക്ഷിതമാണ്. വിശേഷിച്ചു വല്ലതും ഉണ്ടായിട്ടാണോ ഈ വരവു എന്നറിവാൻ ബദ്ധപ്പാടുമായിരിക്കുന്നു. ആകയാൽ ആഗമാനകാരണം പറഞ്ഞ് എന്നെ കൃതാർത്ഥനാക്കുവാനപക്ഷെ.വിശ്വാമിത്രൻ-കുറച്ചൊരുകാര്യം പറവാനുണ്ട്.അതെന്തെന്നാൽ - ഞാൻ ഒരുയാഗം ആരംഭിച്ചിട്ടുണ്ട്. അതിന്റ രക്ഷക്കാ യി അങ്ങയുടെ പുത്രന്മാരെ രാമലക്ഷ്മണന്മാരെ എ

3










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/28&oldid=170923" എന്ന താളിൽനിന്ന് ശേഖരിച്ചത്