താൾ:Sree Aananda Ramayanam 1926.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൪ ആനന്തരാമായണം

 നായ വൈശ്രവണൻ അച്ഛനുമായി  ആലോചിച്ചു ലങ്കാപുരം
 വിട്ടു കൈലാസ ശിഖരത്തിൽ പോയി തപസ്സുചെയ്തു ശിവനെ
 പ്രസാദിപ്പിക്കുകയും ശിവനുമായി സഖ്യം പ്രാപിച്ച് അദ്ദേഹ
 ത്താൽ അഭിനന്ദിക്കപ്പെട്ടു കൈലാസസമീപത്തു തന്നെ വി
 ശ്വകർമ്മാവിനെക്കൊണ്ടു 'അളക' എന്ന പുരിയെ നിർമ്മിപ്പി
 ക്കുകയും ശിവന്റെ വരപ്രഭാവത്താൽ ദിക്പാലകന്മാരിൽ ഒ
 രാളായി ഭവിക്കുകയും ചെയ്തു.അനന്തരം രാവണൻ തന്റെ
 സഹോദരിയായ ശൂർപ്പണഖയെ വിദ്യുജ്ജിഹ്വൻ എന്നവനു
 കല്ല്യാണം കഴിച്ചുകൊടുത്തു. ദണ്ഡകാരണ്യത്തെ സ്ത്രീധനമായി 
 നല്കുകയും,തന്റെ ചിറ്റമ്മയുടെ മക്കളും ബന്ധുക്കളുമായ ത്രി
 ശിരസ്സു,ഖരൻ,ദൂഷണൻ‌, എന്നിവരെ ശൂർപ്പണഖയ്കു സഹായ 
 ത്തിനായി അയച്ചുകൊടുക്കുകയും ചെയ്തു. ശൂർപ്പണ്ണഖയുടെ
 ഭർത്താവ് അധികം താമസിക്കാതെ മരിച്ചുപോയി. പിന്നെ
 രാവണൻ കുംഭീനസി എന്ന സഹോദരിയെ മധു എന്ന പേ
 രായ ദൈത്യന്നു വിവാഹം കഴിച്ചുകൊടുക്കുകയും അവൾക്കു
 സ്ത്രീധനമായി മധുവനത്തെ കല്പിച്ചു കൊടുക്കുകയും ചെയ്തു.
 ക്രൗഞ്ചി എന്ന സഹോദരിയെ രാവണൻ ഖൾഗ്ഗജിഹ്വന്നു
കല്യാണം കഴിച്ചുകൊടുത്തു. അവൾക്കു സ്ത്രീധനമായിട്ടു മനോ
ഹരമായ സ്ത്രിയെ അവളുടെ അപേക്ഷപ്രകാരം കുംഭകർണ്ണനെകൊ
ണ്ടു വിവാഹം ചെയ്യിച്ചു. ശൈലൂഷൻ എന്ന ഗന്ധർവ്വരാ
ജന്റെ പുത്രയായ സരമയെ വിഭീഷണനെകൊണ്ടും വിവാഹം
ചെയ്യിച്ചു.
         അനന്തരം  രാവണന്നു മണ്ഡോദരിയിൽ മേഘനാദൻ എ
ന്നു പേരായ പുത്രൻ ജനിച്ചു. അവൻ പ്രസവിച്ചു വീണഉട
നെ മേഘത്തിന്റെ നാദംപോലെയുള്ള നാദം പുറപ്പെടുവിക്കു
കയാൽ ജനങ്ങളെല്ലാം അവനെ മേഘനാദൻ എന്നു വിളിച്ചുവ
ന്നു.കുംഭകർണ്ണൻ ഒരു ഗുഹയെ തനിക്ക് ഉറങ്ങുവാനുള്ള സ്ഥല

മാക്കിചെയ്തു അവിടെ സുഖമായി ഉറങ്ങിവന്നു.പിന്നെ രാവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/255&oldid=170914" എന്ന താളിൽനിന്ന് ശേഖരിച്ചത്