താൾ:Sree Aananda Ramayanam 1926.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൪൩

               മിച്ചു. ഇങ്ങിനെ ഒയ്മ്പതിനായിരം സംവത്സരങ്ങൾ കഴി
               ഞ്ഞു. പത്താമത്തെ വർഷസഹസ്രത്തിങ്കൽ തന്റെ പത്താമ
               ത്തെ തലയും അറുത്തു ഹോമിക്കുവാൻ രാവണൻ ഒരുങ്ങിയ
               പ്പോൾ ധർമ്മാത്മാവായ ബ്രഹ്മാവു പ്രസാദിച്ചു അവന്റെ മു
               മ്പിൽ പ്രത്യക്ഷമായി.ബ്രഹ്മാവ് ഇഷ്ടമുള്ള വരം വരിച്ചു
               കൊൾവാൻ പറഞ്ഞപ്പോൾ രാവണൻ പറഞ്ഞു.ഞാൻ അ
               വദ്ധ്യത്വം എന്നുള്ള വരത്തെയാണ് അപേക്ഷിക്കുന്നത്. ഗരു
               ഡൻ,നാഗങ്ങൾ,യക്ഷന്മാർ എന്നിവരാലും,ദേവന്മാരാലും
               അസുരന്മാരാലും,അങ്ങയാലും ശിവനാലും,മഹാവിഷ്ണുവിനാ
               ലും ഞാൻ അവദ്ധ്യൻ(കൊല്ലാപ്പെടുവാൻ കഴിയാത്തവൻ(ആ
               യാരിക്കണം. മനുഷ്യന്മാരൊക്കെ എനിക്കു തൃണപ്രായമാണ്.
               ബ്രഹ്മാവ് അപ്രകാരമാവട്ടെ എന്നു വരം കൊടുത്തു രാവണന്നു
               പത്തു ശിരസ്സുകളേയും ദാനം ചെയ്തു. വിഭീഷണന്നാകട്ടെ
               സൽബുദ്ധിയേയും അമരത്വ(മരണമില്ലാത്തവനെന്ന അവ
               സ്ഥ)ത്തേയും ബ്രഹ്മാവു സന്തോഷസമേതം ദാനം ചെയ്തു.
               കുംഭകർണ്ണൻ ദേവേന്ദ്രന്റെ സ്ഥാനം കിട്ടേണമെന്ന് അപേക്ഷി
               പ്പാനാണ് ഭാവിച്ചിരുന്നത്.എന്നാൽ സരസ്വതിദേവി അ
               വനെ മോഹിപ്പിച്ച് അവന്റെ വാക്കിനെ പിഴപ്പിച്ചു. തൻനി
               മിത്തം ബ്രഹ്മാവു കുംഭകർണ്ണനോട് ഇഷ്ടമുള്ള വരം ചോദിപ്പാൻ
               പറഞ്ഞപ്പോൾ അവൻ ആറുമാസത്തെ നിദ്രയെയാണ് അ
               പേക്ഷിച്ചത്. നിദ്രകാലമായ ആറുമാസത്തെ ഭക്ഷണം ഒരു
               ദിവസംതന്നേ ആവട്ടെ എന്നു ബ്രഹ്മാവു കല്പിക്കുകയും ചെയ്പു.
               അനന്തരം ബ്രഹ്മാവ് അന്തർദ്ധാനംചെയ്തു സത്യലോകത്തേയ്ക്കും
               രാക്ഷസന്മാർ സ്വഗൃഹത്തിലേയ്ക്കും പോയി. തന്റെ മകളുടെ
               മക്കളായ രാവണാദികൾക്കു വരം കിട്ടിയ സംഗതി സുമാലി
               അറിഞ്ഞിട്ടു പ്രഹസൂൻ മുതലായവരോടുകൂടി പാതാളത്തിൽ
               നിന്നു യാതൊരു ഭയവും കൂടാതെ സുഖമായി ഭൂമിയിൽ വന്നു.
               രാവണനാകട്ടെ മന്ത്രിയുടെ വചനപ്രകാരം വൈശ്രവണനെ
               ലങ്കാപുരിയിൽ നിന്ന് രാക്ഷസന്മാരെക്കൊണ്ട് ആട്ടി ഓടിച്ചി

ട്ടു ലങ്കയിൽ രാജാവായി വാഴുവാൻ തുടങ്ങി. മഹാ കീർത്തിമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/254&oldid=170913" എന്ന താളിൽനിന്ന് ശേഖരിച്ചത്