താൾ:Sree Aananda Ramayanam 1926.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൪൧

                       ആത്മലിംഗത്തെ  ദാനംചെയ്കയില്ല.  നിന്റെ  അന്തർഗ്ഗതം  എ
                         നിക്കു  മനസ്സിലായി.  അതുകൊണ്ടു  നീ  സ്വന്തം  സ്ഥലത്തേ
                         യ്ക്കുതന്നെ  പോയിക്കൊൾക  എന്നു  പറഞ്ഞു  രാവണനെ അ
                         വന്റെ    സ്ഥലത്തേയ്ക്ക്    അയയ്ക്കണം.   ഇങ്ങിനെ  ശിവന്റെ
                         അരുളപ്പാടു  കേട്ടു  നന്ദികേശ്വരൻ  രാവണന്റെ അടുത്തുചെ
                         ന്നു  കൈകൊണ്ടു  ശിരസ്സിനെ  യോജിപ്പിച്ചു  ശിവൻ അരുളി
                         ചെയ്തത് അവനോടു പറഞ്ഞു. എന്നിട്ടും  രാവണൻ ആ രാത്രി
                         കഴിഞ്ഞതിനുശേഷം  രണ്ടാംദിവസം  പിന്നേയും  മുമ്പത്തെ
                         പ്പോലെ  വീണ വായിച്ചു  സേവിക്കുവാൻ തുടങ്ങി.  അപ്പോഴും
                         ശിവൻ  നന്ദികേശ്വരനെ അയച്ചു  മുമ്പത്തെപ്പോലെ പറയി
                         ച്ചു. ഇങ്ങിനെ  രാവണൻ  വീണവായിക്കുകയും  നന്ദികേശ്വ
                         രൻ അതു തടുക്കുകയുമായിട്ട  പത്തു  ദിവസം  കഴിഞ്ഞു. പതി
                         നൊന്നാമത്തെ ദിവസം പരമശിവൻ രാവണന്റെ വീണാഗാ
                         നംകൊണ്ടു  പ്രസന്നനായിട്ട്  അവന്റെ മുമ്പിൽ പ്രത്യക്ഷനാ
                         യി ഇഷ്ടമുള്ള വരങ്ങളെ വരിച്ചുകൊൾവാൻ  ആജ്ഞാപിച്ചു.
                         ശിവനെ കണ്ടപ്പോഴെയ്ക്കുതന്നേ രാവണന്റെ മുറിഞ്ഞ ശിരസ്സു
                         മുമ്പത്തേപ്പോലെ  സന്ധിക്കുകയും ചെയ്തു.  രാവണൻ  അ
                         പ്പോൾതന്നെ രണ്ടു വരങ്ങളെ വരിച്ചു. അതിൽ ഒന്നു തനിക്കു
                         ശിവന്റെ ആത്മലിംഗത്തെ തരണമെന്നും, മറ്റൊന്നു തന്റെ
                         ഭാര്യയാക്കാനായി ശ്രീപാർവ്വതിയെ തരേണമെന്നുമായിരുന്നു.
                         ശിവൻ അതുപ്രകാരം സമ്മതിച്ച് ആ രണ്ടും രാവണന്നു നല്കു
                         കയും ചെയ്തു.  ഇങ്ങിനെ  വരങ്ങളെ  ലഭിച്ചു  രാവണൻ പോ
                         കാൻ ഭാവിച്ചപ്പോൾ ശിവൻ പിന്നേയും അരുളിച്ചെയ്തു.ഹേ
                         വീര! നീ എന്നെ പ്രസാദിപ്പിക്കുവാനായി പത്തുപ്രാവശ്യം ശി
                         രസ്സിനെ വാളുകൊണ്ടു മുറിക്കുകനിമിത്തം നിനക്കു പത്തു ശിര
                         സ്സുകളും, അതനുസരിച്ചു 20 കൈകളും ഉണ്ടായിത്തീരും.
                         തു കേട്ടപ്പോൾ രാവണൻ അധികം സന്തോഷിച്ചു ശിവനാൽ
                         നല്കപ്പെട്ട ശ്രീപാർവതിയോടും ശിവലിംഗത്തോടുംകൂടി ഇരുപ
                         തു കൈകളും പത്തു തലകളുള്ളവനായിട്ടു സ്വസ്ഥാനത്തേയ്ക്കു

പോകുവാൻ പുറപ്പെടുകയും ചെയ്തു. രാവണൻ നൂറുപ്രാവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/252&oldid=170911" എന്ന താളിൽനിന്ന് ശേഖരിച്ചത്