താൾ:Sree Aananda Ramayanam 1926.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൩൯

 വിശ്രവസ്സ്  അവനോടു വിശ്വകർമ്മാവിനാൽ  ഉണ്ടാ

ക്കപ്പെട്ടതായി ലങ്ക എന്നു പേരായി ശ്രേഷ്ഠമായ ഒരു നഗരം ഉണ്ട്.വിചിത്രാലങ്കാരങ്ങളോടുകൂടിയ ആ നഗരം സമുദ്രത്തി ലാണു സ്ഥിതിചെയ്യുന്നത്.അവിടെ ഉണ്ടായിരുന്ന ദൈത്യ ന്മാർ വിഷ്ണുവിനെ ഭയപ്പെട്ടു ലങ്കയെവിട്ടു പാതാളത്തിങ്കലേയ്ക്കു പോയിരിക്കുന്നു.നീ ആ നഗരത്തിൽചെന്നു സുഖമായി താ മസിച്ചാലുംഎന്നിങ്ങനെ പറഞ്ഞു.വൈശ്രവണൻ അതു പ്രകാരംചെയ്പാൻ സമ്മതിച്ചു.വളരെക്കാലം ആ ലങ്കപട്ടണ ത്തിൽ പിതാവിന്ന് അഭിമതനായിട്ട് പാർക്കുകയും ചെയ്തു.അ ങ്ങിനെ കുറെകഴിഞ്ഞപ്പോൾ ഒരിക്കൽ സുമാലി എന്ന രാക്ഷ സൻ തന്റെ പുത്രിയോടുകൂടി സഞ്ചരിക്കുമ്പോൾ ഭൂമിയിങ്കൽ പുഷ്പകവിമാനത്തിൽ ഇരിക്കുന്ന വൈശ്രവണനെ ദർശിക്കുക ഉണ്ടായി.മഹാമതിയായ സുമാലി അപ്പോൾ രാക്ഷസന്മാർക്കു ശ്രയസ്സുണ്ടാവാനായിട്ട് ഒരു വിദ്യ ആലോചിച്ചു തന്റെ പു ത്രിയെ കൈകസിയോടു പറഞ്ഞു.കണ്ടില്ലേ വൈശ്രവ ണന്റെ ഒരവസ്ഥ .പുരുഷനായാൽ ഇങ്ങിനെയാണു വേണ്ട നിയ്യും വിശ്രവസ്സിന്റെ അടുക്കൽച്ചെന്നു പുത്രോല്പത്തി ക്കായി അദ്ദേഹത്തിന്റെ വീർയ്യത്തെ അപേക്ഷിക്കുക.എ ന്നാൽ നിനക്കു വൈശ്രവണനോടു തുല്യന്മാരായും രാക്ഷസ വംശത്തിന്നു ഹിംസകാരികളായും ഉളള പുത്രന്മാർ ഉണ്ടാകും. ഇങ്ങിനെ സുമാലി പറഞ്ഞപ്പോൾ കൈകസി അപ്പോൾത ന്നെപോയി സന്ധ്യാസമയത്തു വിശ്രവസ്സിന്റെ മുമ്പിൽ ചെ ന്നുചേർന്നു.കാലിന്റെ പെരുവിരൽകൊണ്ടു ഭൂമിയിൽ വര ച്ചു മുഖം താഴ്ത്തി കാമവികാരത്തോടുകൂടി നില്ക്കുന്ന അവളോടു നീ ആരാണ് എന്നു മഹർഷി ചോദിച്ചപ്പോൾ അങ്ങയ്ക്കുതന്നെ അറിയാമല്ലോ എന്ന് അവൾ മറുപടി പറഞ്ഞു.അപ്പോൾ മഹർഷി അല്പനേരം ധ്യാനിച്ചു സംഗതി അറിഞ്ഞിട്ട് അവളോ ടു പറഞ്ഞു.നിന്റെ ആഗ്രഹം എനിക്കു മനസ്സിലായി.നീ ന്നിൽനിന്നു പുത്രന്മാരുണ്ടാകേണമെന്നു മോഹിച്ചുവന്നവ

ളാണ്എന്നാൽ ,ഹേ സുന്ദരി ,നീ വന്നതു ദാരുണമായ സമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/250&oldid=170909" എന്ന താളിൽനിന്ന് ശേഖരിച്ചത്