താൾ:Sree Aananda Ramayanam 1926.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൪ ആനന്ദരാമായണം വായിവാണു.അനന്തരം ഹനൂമാൻ ഭക്തിയോടുകൂടി രാമ നെ നമസ്കരിച്ചു തപസ്സുചെയ്പാനായി ഹിമവാൻപർവ്വതത്തി ങ്കലേയ്ക്കം പോയി.വിഭീഷണാദികൾ പിന്നേയും അഞ്ചോ ഏഴോ ദിവസം കൂടൂമ്പോളൊരിക്കൽ അയോദ്ധ്യയിൽ വന്ന് അത്രയും ദിവസങ്ങൾ അവിടെ താമസിച്ചു തിരിയേ പോകുക പതിവായിരുന്നു.ശ്രീരാമൻ എല്ലാവരുടെയും പേരിലും വാത്സ ല്യത്തോടുകൂടി രാജ്യം പരിപാലിക്കുകയും ലക്ഷമണന്ന് ആഗ്ര ഹമില്ലായിരുന്നു എങ്കിലും അദ്ദേഹത്തെ യുവരാജാവായി അ ഭിഷേകം ചെയ്കയും ലക്ഷമണൻ പരമഭക്തിയോടുകൂടി ശ്രീരാമ സ്വാമിയെ സേവിച്ചുപോരികയും ചെയ്തു.

 ഹേ  പാർവ്വതി! പണ്ടു  വിശ്വാമിത്രമഹർഷിയുടെ യാഗത്തി

ങ്കൽ ശ്രീരാമൻ ആരംഭിച്ചതായ രണയാഗത്തിന്നു പൂർത്തി വരു ത്തിയിരുന്നില്ല.ആ രണയാഗത്തിന്റെ പൂർത്തിയെ അദ്ദേഹം ഇപ്പോൾ തന്റെ രാജപദവിയിൽ ഇരുന്നു നിർവ്വഹിച്ചു.രണ യാഗത്തെ ഞാൻ നിന്നോടു വിസ്തരിച്ചു പറഞ്ഞുതരാം.കേട്ടാ ലും, ഈ രണയാഗത്തിന്നു രണം ചെയ്യുന്നതായ രംഗമതന്നെ യാണു യജ്ഞകുണ്ഡം.രണത്തിങ്കൽനിന്നു പിന്തിരിഞ്ഞ് ഓടാ തെ എതൃത്തുനില്ക്കുന്നതാണ് ഈ യാഗത്തിന്റെ വേദവിധാ നമെന്നും ബ്രഹ്മസത്മമെന്നും (ബ്രഹ്മനിരിക്കാൻ) പറയപ്പെടു ന്നത്.ആയുധങ്ങളുടെ ഘണഘണശബ്ദമാണു യാഗത്തിന്റെ അംഗമായ ഘടാടോപം.കല്ലുകൾ കൂട്ടിമട്ടുന്നതാണു സ്രുവവും ജൂഹവും സന്മാർജ്ജനം ചെയ്യൽ. ആയുധങ്ങളിൽ പറ്റിയ ച ളി കളയുവാനായി ശരങ്ങളെ നിലത്തു പരത്തുന്നതാണ് അ ഗ്നിക്കു ചെയ്യുന്ന പരിസ്തരണം. യോദ്ധാവിന്റെ ധൈർയ്യമാ ണു പരിസമൂഹനം. (അഗ്നികൂട്ടുക) . യമൻ തന്നെയാണ് അ ഗ്നി. ഈ യാഗത്തിൽ ബാണമാകുന്ന സ്രുവംകൊണ്ടു മാംസമാ കുന്ന ആഹൂതി ഹോമിക്കപ്പെടുന്നു. ശത്രുക്കളുടെ ഹാഹാ എന്ന ഭയങ്കരമായ ആർത്തനാദമാണു രണയാഗത്തിങ്കൽ ഓങ്കാരത്തിന്റെയും വ

ഷൾകാരത്തിന്റെയും ഘോഷം. ശസ്ത്രത്തിന്റെ തേജസ്സാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/245&oldid=170903" എന്ന താളിൽനിന്ന് ശേഖരിച്ചത്