താൾ:Sree Aananda Ramayanam 1926.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൩൩

   മാൻ വിതറിക്കൊടുത്ത രാമോഛിഷ്ടമായ അന്നത്തെ സംഭ്ര
   മത്തോടുകൂടി ഭക്ഷിക്കുകയും ചെയ്തു. രാമോഛിഷ്ഠം കിട്ടുവാനാ
   യി അവിടെ ആകപ്പാടെ വലിയ കോലാഹലമുണ്ടായി.അതു
   കണ്ടിട്ടു സീതയും ശ്രീരാമനും സന്തോഷത്തോടു കൂടി മന്ദസ്മതം 
   ചെയ്തു. ഇപ്രകാരം പല നേരമ്പോക്കുകളും ചെയ്തു ശ്രീരാമ
   നെ സന്തോഷിപ്പിച്ചുംകൊണ്ടു സുഗ്രീവൻ മുലായവർ കുറേ 
   ദിവസം സുഖമായി അയോധ്യയിൽ താമസിച്ചു. 
              അതിനിടയിൽ ഒരു ദിവസം പുഷ്പകവിമാനം ശ്രാരാമ
   ന്റെ സമീപത്തു വന്ന് ഇങ്ങിനെ പറഞ്ഞു."ഹേ രാമ!
   എന്നെ കുബേരൻ വീണ്ടും ഇവിടുത്തെ അടുത്തേക്ക് അയ
   ച്ചിരിക്കുന്നു.കുബേരൻ എന്നോടു പറഞ്ഞയച്ചിട്ടുള്ളതു പറ
   യാം കേട്ടാലും. 'നീ (വരദാനം) ആദ്യം  രാവണനാൽ ജയിക്ക
   പ്പെടും. പിന്നെ രാവണാന്തകനായ രാമനാലും ജയിക്കപ്പെട്ടു
    അതുകൊണ്ടു രാമൻ ഭൂമിയിൽ ഇരിക്കുന്നടടത്തോളംകാലം നീ
   അദ്ദേഹത്തെ വഹിക്കണം. രാമന്റെ വൈകുണ്ഠയാത്രയ്കുശേ
    ഷം നീ എന്റെ അടുക്കെ വന്നുകൊൾക.'  എന്നാണ് കുബേ
    രൻ കല്പ്പിച്ചിരിക്കുന്നത്." പുഷ്പകവിമാനം ഇങ്ങിനെ പറ
    ഞ്ഞതു കേട്ടിട്ടു ശ്രീരാമൻ സന്തോഷിച്ചു്."എന്നാൽ നീ സു
   ഗ്രീവാദികളെ അവരവരുടെ സ്ഥലങ്ങളിൽ കൊണ്ടുപോയാക്കി
   ഇവിടെ വന്ന് അയോധ്യനഗരിയിൽ ഗോപുരത്തി
   ന്റെ പുറത്തു സ്ഥിതിചെയ്തുകൊൾക." എന്നരുളിചെയ്തു.വി
   വമാനം അതു സമ്മതിച്ചു.രാമന്റെ വചനപ്രകാരം വാനരാദിക
   ളെ അവരവരുടെ സ്ഥാനങ്ങളിൽ കൊണ്ടുപോയാക്കി.അയോ
   ദ്ധ്യയിലേക്ക്തന്നെ വന്നു കോട്ടയ്കുപുറത്തു സ്ഥിതിചെയ്തു.അ
   നന്തരം വിഭീഷണൻ ലങ്കയിൽ ധർമ്മപ്രകാരം  രാജ്യപരിപാല
  നംചെയ്തു. പാതാളത്തിങ്കൽ മകരദ്ധവജനും,  അങ്ങിനെതന്നെ
   രാജ്യം പാലിച്ചു. ഗരുഡൻ, സമ്പാദിയെ യുവരാജാവായി 
   വാഴിച്ച. തന്റെ  രാജ്യത്തെ പരിപാലിച്ചു. കിഷ്കിന്ധയിൽ 
   വാനരരാജാവായ സുഗ്രീവനും വാനരന്മാരോടുകൂടി രാജ്യപ
   രിപാലനം ചെയ്തു.ശ്രൃഗിവേരപട്ടണത്തിൽ ഗുഹനും രാജാ

30










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/244&oldid=170902" എന്ന താളിൽനിന്ന് ശേഖരിച്ചത്