താൾ:Sree Aananda Ramayanam 1926.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൩൧

കളേയും  കോടികണക്കായ  ദ്രവ്യഃത്തേയും ബ്രാഹ്മണർക്കു  ദാനം
ചെയ്തു. സൂര്യനെപ്പോലെ  കാന്തിയുള്ളതും, സർവ്വരത്നങ്ങളും പ
 തിച്ചതുമായ  മനോഹരമായ ഒരു മാലയേ ഭക്തവൽസലനായ
 രാമൻ പ്രീതിയോടുകൂടി സുഗ്രീവന്നു സമ്മാനിച്ചു.  രാക്ഷസേ
 ന്ദ്രനായ വിഭീഷണന്നു ശ്രേഷ്ഠമായ ഒരു ചൂഡാമണിയേയും സ
 മ്മാനിച്ചു. അംഗദനും ദിവ്യങ്ങളായ രണ്ടു കങ്കണങ്ങളേയും
സമ്മാനമായി കൊടുത്തു. പിന്നെ  കോടിചന്ദ്രന്മാർ ഒന്നിച്ചു
ചേർന്നപോലെ കാന്തിയുള്ളതും, മണികളെകൊണ്ടും രത്നങ്ങ
ളെക്കൊണ്ടും അലങ്കരിക്കപ്പെട്ടതുമായ മനോഹരമായ ഒരു മുത്തു
മാലയേ ശ്രീരാമൻ സീതയ്ക്കു സമ്മാനിച്ചു . സീതയാകട്ടെ രാമ
നാൽ നല്കപ്പെട്ടതായ ആ ഹാരം വായുപുത്രനായ ഹനൂമാനു ത

ന്റെ സന്തോഷസൂചകമായി സമ്മാനിക്കുകയാണ് ഉണ്ടായ

ത് . മാരുതി ആഹാരവും  അണിഞ്ഞു പൂർവ്വാധികമായ  ഗൗര
വത്തോടുകൂടി ശോഭിച്ചപ്പോൾ  ശ്രീരാമൻ " ഹേ മാരുതേ ! നി
ന്റ പേരിൽ ഞാൻ പ്രസന്നനായിരിക്കുന്നു. നിണക്ക് എ
ന്തുവരമാണു വേണ്ടതെന്നുവെച്ചാൽ  അതു ഞാൻ നല്കുന്നുണ്ട് "
എന്നരുളിചെയ്തു . അപ്പോൾ ഹനൂമാൻ രാമനെ വണങ്ങി
പ്രഹൃഷ്ടനായിട്ട് ഇങ്ങനെ ഉണർത്തിച്ചു . " ഹേ രാമ ! നിന്തിരു
വടിയുടെ തിരുനാമം സ്മരിച്ചിട്ട്  അടിയന്റെ  മനസ്സിന്നു  തൃ

പ്തിവരുന്നില്ല . അതുകൊണ്ട് ആ തിരുനാമത്തെ സ്മരിച്ചും

കൊണ്ട് എന്നും ഭൂമിയിൽ ഇരിക്കുവാൻ അടിയന്നു കഴിവുണ്ടാ

കണം . ഹേ രാജശ്രേഷ്ടാ ! എത്രകാലത്തോളം നിന്തിരുവടി യുടെ നാമം ലോകത്തിൽ നിലനില്ക്കുമോ, അത്രകാലത്തോളം അടിയന്റെ ദേഹവും നിലനില്ക്കണം. ഇതാണ് അടിയന്നു വേണ്ടവരം. നിന്തിരുവടിയുടെ മനോഹരമായ കഥ ലോക ത്തിൽ എവിടെ എവിടെ നടക്കുന്നുവോ അവിടെ അവിടെ അതു കേൾക്കുവാനായി അടിയനും ചെള്ളുമാറാകണം. ദേ വാലയം, നദീതീരം, തീർത്ഥം, ജലാശയം എന്നീ സ്ഥലങ്ങളിൽ നിന്നൊഴികെ മററുള്ള സ്ഥലങ്ങളിൽ നിന്തിരുവടിയുടെ കഥാ

പ്രസംഗം ഉണ്ടായാൽ അതിന്റെ ഫലം ആറുനാഴിക അക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/242&oldid=170900" എന്ന താളിൽനിന്ന് ശേഖരിച്ചത്