താൾ:Sree Aananda Ramayanam 1926.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൪ ആനന്ദരാമായണം

                  ഇപ്രകാരം രാമചന്ദ്രനെ  സ്തുതിച്ചിട്ടു ഞാൻ പട്ടാഭിഷേക
       സഭയിൽ ഇരുന്നു.ഇതിനിടയിൽ അവിടെ മഹാനായ ദശ
       രഥ മഹാരാജാവും വന്നുചേർന്നു.സൂര്യനെപ്പോലെ കാന്തി
       യോടുകൂടിയ അദ്ദേഹം വിമാനത്തിൽ ഇരുന്നു സീതാസമേതനാ
       യ രാമനെക്കണ്ടിട്ടു  പരമാത്മാവായ അദ്ദേഹത്തെ സ്തുതിച്ചു രാ
       ജ്യാഭിഷിക്തനായി ബന്ധുക്കളാൽ പരിവൃതനായി അദ്ദേഹ
       ത്തോടു സസന്തോഷത്തോടുംകൂടി പറഞ്ഞു.
                          ദശരഥൻ പറഞ്ഞു.
           ഞാൻ ധന്യനായി കൃതാർത്ഥനുമായി എന്റെ മാതാപി
       താക്കന്മാരും ഭാഗ്യവന്മാരായി.   എന്റെ ദേശവും വംശവും
       ധന്യതയെ പ്രാപിച്ചു.എന്തുകൊണ്ടന്നാൽ,ഹേ മഹാ ബാ
      ഹോ!എനിക്കു നിന്നെ രാജ്യാഭിഷിക്തനായികാണ്മാൻ സാ
      ധിച്ചുവല്ലോ. എന്നേപ്പോലെ നിന്റെ അമ്മയായ കൗസ
      ല്ല്യയും ഭാഗ്യമുള്ളവളാകുന്നു. അവർക്കു രാജ്യാഭിഷിക്തനായ നി
      ന്നെ കണ്ണുകൊണ്ടുകാണ്മാൻ എടയായല്ലോ.
                 ഇപ്രകാരം പറഞ്ഞ ദശരഥമഹാരാജാവിനെ ശ്രീരാമൻ
       നമസ്കരിച്ചു. കൗസല്ല്യ മുതലായ രാജഭാര്യമാരും പുരോവാ
       സികളായ സകലജനങ്ങളും ലക്ഷമണൻ, ഭരതൻ, ശത്രുഘ്നൻ
       എന്നിവരും മന്ത്രിമാരും വിമാനസ്തനായ രാജാവിനെ സന്തോ
       ഷത്തോടുകൂടി നമസ്കരിച്ചു. ദശരഥൻ  അവരോടെല്ലാം പ്ര
       ത്യേകം യാത്രപറഞ്ഞ് എല്ലാ ദേവസമൂഹങ്ങളോടും  
       കൂടി രാമചന്ദ്രന്റെ പൂജയെ സ്വീകരിച്ച് എന്നോടുകൂടി മട
       ങ്ങിപ്പോന്നു. അനന്തരം എല്ലാ ദേവന്മാരും അവരവരുടെ
       സ്ഥാനങ്ങളിലേക്ക് പോകയും ഞാൻ എന്റെ സ്ഥാനത്തേക്കു
       തിരരിക്കുകയും ചെയ്തു.ഇപ്രകാരം സർവ്വലോകങ്ങൾക്കും സുഖം
       നല്കുന്ന ശ്രീരാമചന്ദ്രൻ രാജ്യാഭിഷിക്തനായപ്പോൾ ഭൂമിസസ്യ
       ങ്ങളെക്കൊണ്ടു സമൃദ്ധയായി ഭവിച്ചു. വൃക്ഷങ്ങ എല്ലാം  ഫ
       ലപരിപൂർണ്ണങ്ങളായും ഭവിച്ചു. സൗരഭ്യമില്ലാത്ത പുഷപങ്ങളെ
       ല്ലാം സൗരഭ്യമുള്ളവരായി ശോഭിച്ചു. അനന്തരം രാമൻ നൂ

റായിരം അശ്വങ്ങളേയും, നൂറായിരം പശുക്കളേയും,നുറു കാള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/241&oldid=170899" എന്ന താളിൽനിന്ന് ശേഖരിച്ചത്