ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൨൮ ആനന്ദരാമായണം
മന്ദാരമാലം വചനേ രസാലം
ഉണൈർവ്വിശാലം ഹതസപ്തതാലം ക്രവ്യാദകാലംസുരലോകപാലം ശ്രീരാമചന്ദ്രം സതതം നമാമി. 4
വേദാന്തകാലം സകലൈസ്സമാനം
ഹതാരിമാനം ത്രിദശപ്രധാനം
ഗജേന്ദ്രയാനം വിഗതാവസാനം
ശ്രീരാമചന്ദ്രം സതതം നമാമി. 5
ശ്യാമാഭിരാമം നയനാഭിരാമം
ഗുണാഭിരാമം വചനാഭിരാമം
വിശ്വപ്രണാമം കൃതഭക്തകാമം
ശ്രീരാമചന്ദ്രം സതതം നമാമി. 6
4.മന്ദാരമാലയണിഞ്ഞവനും തേൻമാമ്പഴംപോലെ മ
ധുരമായ വചനത്തോടുകൂടിയവനും ഏറ്റവും വിസ്തൃതങ്ങളാ
യ ഗുണങ്ങളോടുകൂടിയവനും ഏഴു താലവൃക്ഷങ്ങളെ നശിപ്പി
ച്ചവനും രാക്ഷസന്മാർക്ക് അന്തകനും ദേവകൾക്കു രക്ഷകനുമാ
യ ശ്രീരാമചന്ദ്രനെ ഞാൻ നമസ്കരിക്കുന്നു.
5.വേദാന്തത്തിൽ ഗാനം ചെയ്യപ്പെടുന്നവനും സകല
രിലും സമഭാവനയോടുകൂടിയവനും ശത്രുക്കളുടെ അഭിമാന
ത്തിനു ഭംഗം ഛെയ്തവനും ദേവശ്രേഷ്ടനും ഗജേന്ദ്രഗാമിയും
എന്നും അവസാനമില്ലാത്തവനും ആയ ശ്രീരാമചന്ദ്രനെ ഞാ
ൻ നമസ്കരിക്കുന്നു.
6.ശ്യാമളനിറമായി മനോഹരനായി സ്ഥിതി ചെയ്യു
ന്നവനും കണ്ണുകൾക്ക് അഭിരാമനായവനും ഗുണങ്ങളെക്കൊ
ണ്ടു ശോഭിക്കുന്നവനും വാക്കുകൾക്ക് ആനന്ദം വളർത്തുന്നവ
നും സർവ്വ ജനങ്ങളാലും വന്ദിക്കപ്പെടുന്നവനും ഭക്തന്മാർക്ക് അ
ഭീഷ്ടദാനം ചെയ്യുന്നവനുമായ ശ്രീരാമചന്ദ്രനെ ഞാൻ നമ
സ്കരിക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.