താൾ:Sree Aananda Ramayanam 1926.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൬ ആനന്ദരാമായണം

                 വലത്തുവശത്തു നിന്നു ചാമരം വീശുകയും,ശത്രുഘ്നൻ എടത്തു
                 ഭാഗത്തുനിന്ന് ആലവട്ടം പിടിക്കുകയും ചെയ്തു. ഹനുമാൻ
                 മുൻവശത്തു മെതിയടികളെ ധരിച്ചുകൊണ്ടു നിന്നു.അഗ്നി
                 കോണിലും നിര്യതികോണിലും വായുകോണിലും ഈശാനകോ
                  ണിലും സുഗ്രീവൻ മുതലായ നാലുഃപേർ സ്ഥിതി ചെയ്തു.സു
                 ഗ്രീവൻ ജലപാത്രത്തേയും,വിഭീഷണൻ വാൽകണ്ണാടിയേയും
                 അംഗദൻ ചെല്ലപ്പെട്ടിയേയും,ജാംബവാൻ വസ്ത്രഭാണ്ഡത്തേ
                 യും ധരിച്ചുകൊണ്ടാണു നിന്നത്.ഇങ്ങിനെ ശ്രീരാമൻ ചാരു
                 മെത്തയും അടിമെത്തയും ഉള്ളതായ സിംഹാസനത്തിങ്കൽ ഇ
                  രുന്നരുളി.ലഷ്മണന്റെ എടത്തു വശത്തു സമ്പാതിയും,ഭരത
                  ന്റെ എടത്തുവശത്തു ഗുഹനും,ശത്രുഘ്നന്റെ എടത്തുവശ
                  ത്തു മകരദ്ധ്വജനും,ഹനൂമാന്റെ എടത്തുവശത്തു ഗരുഡനും
                  സ്ഥിതി ചെയ്തു.സുഗ്രീവൻ തുടങ്ങിയ നാലുപേരുടേയും എട
                  ത്തുഭാഗങ്ങളിൽ ചിത്രരഥൻ,വിജയൻ,സുമന്ത്രൻ,ദാരുകൻ
                 എന്നീ നാലുപേരും നിന്നു.അപ്പോൾ മഹാതേജസ്വികളായ
                  സുരന്മാർ,യക്ഷന്മാർ,ഗന്ധർവ്വന്മാർ,കിന്നരന്മാർ എന്നിവ
                  രെല്ലാം രാജോചിതങ്ങളായ പല ഉപകരണങ്ങളെ കയ്യിൽ
                  എടുത്തു വന്നു ശ്രീരാമസ്വാമിയെ സന്ദർശിച്ചു.ഔഷധികൾ,
                  പർവ്വതങ്ങൾ,വൃക്ഷങ്ങൾ,സമുദ്രങ്ങൾ,നദികൾ എന്നിവയും
                  ദിവ്യരൂപധാരികളായി സന്നിധാനം ചെയ്തു.അപ്പോൾ വാ
                 യുദേവൻ ദേവേന്ദ്രന്റെ ആളായിട്ടു വന്ന് ഒരു സ്വർണ്ണമാല
                 യെ കാഴ്ച വച്ചു.ദേവേന്ദ്രൻ തന്നെ നേരിട്ടു വന്നു ഭക്തിയോ
                  ടുകൂടി സർവ്വരത്നങ്ങളുംപതിച്ചതും,മണികാഞ്ചനങ്ങളെക്കൊണ്ടു
                  അലങ്കരിക്കപ്പെട്ടതുമായ ഒരു ഹാരത്തെ ശ്രീരാമസ്വാമിക്കു സ
                  മർപ്പിച്ചു.ദേവന്മാരും ഗന്ധർവ്വന്മാരും സംഗീതം പൊടിപൊടി
                  ച്ചു.ദേവന്മാരുടെ ദുന്ദുഭിവാദ്യങ്ങൾ മുഴങ്ങി.ആകാശത്തുനി
                  ന്നു പുഷ്പവൃഷ്ടിയും പതിച്ചു.
                         അനന്തരം ഞാനും (ശിവൻ)ശ്രീരാമചന്ദ്രന്റെ പട്ടാഭി
                  ഷേകത്തിങ്കൽ സന്നിധാനം ചെയ്തു ഭരതനാൽ ഏറ്റവും പൂ

ജിക്കപ്പെട്ടവനായിട്ടു രാമസ്വാമിയെ ഇങ്ങിനെ സ്തുതിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/237&oldid=170894" എന്ന താളിൽനിന്ന് ശേഖരിച്ചത്