താൾ:Sree Aananda Ramayanam 1926.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ ൧ ൮ ആനന്തരാമായണം ണ്ടായാൽ യുദ്ധത്തിൽ ചത്തുപോയ രാക്ഷസന്മാർ കൂടിയും ജിവിച്ചേയ്ക്കുമെന്നു ജയപ്പെട്ട രാക്ഷസന്മാരുടെ മൃതശരീരമെല്ലാം ഞങ്ങൾ സമുദ്രത്തിൽ എടുത്തിടികയും ചെയ്തു. ഇപ്രകാരം ഹനുമാൻ പറഞ്ഞതുകേട്ടു ശ്രീരാമൻ അവിടെ ഉണ്ടായിരുന്ന യമധർ മ്മരാജാവിന്റെ മുഖത്ത് ഒന്നു നോക്കുകയും യമൻ ഭയപ്പെട്ട് ആ മരിച്ചുപോയ വാനരനെ രാമന്റെ മുമ്പിൽ വെയ്ക്കുകയും രാമൻ വളരെ സന്തോഷിക്കുകയും ചെയ്തു. അനന്തരം രാമൻ മാതലിയോടു സ്വർഗത്തിലേയ്ക്കു പോകുവാൻ പറയുകയും മാതലി രാമനെ വന്തിച്ചു തേരിൽ കുതിരകളെ പൂട്ടി ഇന്ദ്രരാജധാനിയിലേയ്ക്കു പോകുകയും ചെയ്തു.രാമനാകട്ടെ മംഗളസ്നാനം ചെയ്പാനായി വിഭീഷണൻ പല തവണയും പ്രാർത്ഥിച്ചിട്ടും ഭരതനെ സ്മരിച്ച് ആ പ്രാർത്ഥനയെ സ്വീകരിക്കുകയുണ്ടായില്ല.അനന്തരം ശ്രീരാമൻ എല്ലാ വാനരന്മാരോടുംകൂടി പുഷ്പകവിമാനത്തിൽ കയറി രഥത്തോടുകൂടി ദാരകനും ഗരുഡൻ,മകരദ്ധ്വജൻ,വിഭീഷണൻ എന്നിവതം രാമന്റെ ആജ്ഞപ്രകാരം വിമാനത്തിൽ കയറി.അപ്പോൾ അവിടെ കൂടിയിരുന്ന ദേവന്മാരെല്ലാരും രാമനോടു യാത്ര പറഞ്ഞു വിമാനാരൂഢനായി സ്വർതത്തിലേയ്ക്കുതന്നെ പോയി. അനന്തരം പുഷ്പകവിമാനത്തിൽ ഇരിക്കുന്ന ശ്രീരാമനോടു വിഭീഷണൻ ഇങ്ങനെ പറഞ്ഞു.സ്വാമി! എനിക്കു നിന്തിരുവടിയോടു ചിലതു ചോഗിപ്പാനുണ്ട്.എന്നോടു പരമാർത്ഥം അരുളിച്ചെയ്യണം.' ഹേ പ്രഭോ!മുൻപു പാതാളത്തിൽ ഐരാവണന്റെ ഗൃഹത്തിൽ എഴുന്നളളിയപ്പോൾ നിന്തിരുവടി മൗനം ദീക്ഷിക്കുവാൻ കാരണം എന്താണ്? ദുഷ്ടന്മാരായ ഐരാവണമൈരാവണന്മാരെ അപ്പോൾതന്നെ ക്ഷണനേരംകൊണ്ട് എന്തേ നിഗ്രഹിക്കാത്തത്?" ഇങ്ങനെ വിഭീഷണൻ ചോദിച്ചപ്പോൾ ശ്രീരാമൻ പുഞ്ചിരിപൂണ്ട് അരുളിച്ചെയ്തു.ഐരാവണന്റെ ദീപനദാദാക്കളായ വണ്ടുകൾക്കു ഹനുമാന്റെ

കൈകൊണ്ടാണു മരണമെന്നു ബ്രഹ്മാവു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/229&oldid=170885" എന്ന താളിൽനിന്ന് ശേഖരിച്ചത്