താൾ:Sree Aananda Ramayanam 1926.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

കൊണ്ടു മരണം വന്നു എന്നു വിചാരിച്ചു സന്തോഷിച്ചു മന്ദസ്മിതത്തോടുകൂടി ശ്രീരാമൻറെ കാക്കൽ വന്നുവീണു.രാമനാകട്ടെ വായ് പിളർന്നവയായ ആ ശിരസ്സുകളെകണ്ടിട്ട് ഇവ എന്നെ വധിക്കുവാൻ ആകാശത്തുനിന്നു വരുന്നവയാണെന്നു ശങ്കിച്ചു ഭയത്തോടുകൂടി അവയെ ശരസമൂഹങ്ങളെക്കൊണ്ടു പ്രഹരിച്ചു.അപ്പോൾ ഉണ്ടായതു വലിയ അത്ഭുതമെന്നേ പറയേണ്ടു.ശരംകൊണ്ടു മുറിഞ്ഞവയായശിരസ്സുകൾ ഒരേവിധത്തിലുള്ള തേജസ്സോടുകൂടി നൂറ്റൊന്നായി കാണപ്പെട്ടു. ഈ ശതമുഖരാവണൻറെ ശിരസ്സുകളെ പിന്നീട് ആയിരത്തൊന്നായിട്ടു ഖണ്ഡിച്ചു എന്നും ചിലർ പറയുന്നുണ്ട്.ഈ അഭിപ്രായഭേദം കല്പഭേദംകൊണ്ടു വന്നതായിരിയ്ക്കണം.ഏതായാലും തലകൾ മുറിഞ്ഞുപോയിട്ടും രാവണനു മരണം ഭവിച്ചില്ല.ഇതിനു കാരണം എന്താണെന്നു ശങ്കിക്കുബ്ബോൾ വഭീഷണൻ വന്നു രാവണൻറെ നാഭിപ്രദേശത്തിൽ കണ്ഡലാകാരമായി അമൃതംസ്ഥിതി ചെയ്യുന്നുണ്ടെന്നു വിഭീഷണൻ അറിയിക്കുകയും അപ്പോൾ ശ്രീരാമൻ അഗ്നേയാത്രം പ്രയോഗിച്ച് ആ അമൃതത്തെ ദഹിപ്പിച്ചുകളകയും ചെയ്തു.അനന്തരം രാമൻ രാവണൻറെ ശിരസ്സുകളേയും കൈകളേയും ഛേദിക്കുകയും അപ്പോൾ സാധാരണ ഏകശിരസ്സും ദ്വിബാഹുവായും രാവണൻ ശോഭിക്കുകയും ചെയ്തു.പിന്നെ രാമരാവണന്മാർതമ്മിൽ മഹാഭയങ്കരവും കേൾക്കുന്നവർക്കു രോമാഞ്ചമുണ്ടാക്കുന്നതുമായ യുദ്ധം നടന്നു.ഒടുവിൽ ശ്രീരാമൻ ദാരുകൻറെ ഉപദേശപ്രകാരം രാവണൻറെ മർമ്മപ്രദേശത്തെ ലക്ഷ്യമാക്കി ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.ആ അസ്ത്രം രാവണൻറെ ഹൃദയം പിളർന്നു പ്രാണനെ കളഞ്ഞു രാമൻറെ ആവനാഴിയിൽ തന്നെ വന്നുചേർന്ന കൃതാർത്ഥതയെ പ്രാപിച്ചു.അപ്പോൾ രാവണണൻറെ ദേഹത്തിൽനിന്നു സൂര്യനെപ്പോലെ ദീപ്തിമത്തായ ഒരു തേജസ്സു പുറപ്പെട്ട ദേവന്മാർ കണ്ടുനിലയ്ക്കവേതന്നെ ശ്രരാമങ്കൽ വന്നുലയിച്ചു.ഈ സമയത്തു.ദേവകൾ രാമനെ സ്തുതിച്ചു പുഷ്പവൃഷ്ടി ചെയ്തു.ആകാശത്തിൽ ദേവവാദ്യങ്ങൾ മു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/226&oldid=170882" എന്ന താളിൽനിന്ന് ശേഖരിച്ചത്