താൾ:Sree Aananda Ramayanam 1926.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

ക്ഷം പറിച്ചു തേരിൽ നാട്ടി അതിന്മേൽ കയറി ഇരുന്നു. അതു കണ്ടു രാവണൻ അതിവേഗത്തിൽ ഒൻമ്പതു ബാണങ്ങൾ പ്രയോഗിച്ചുരഥത്തിൽ താലവൃഷത്തേയും കുടയേയും മാത ലിയേയും രഥാശ്വങ്ങളേയും ഹനൂമാനേയും രാമഹസ്തത്തിലു ള്ള ഇന്ദ്രചാപത്തേയും ഛേദിച്ചു. ഹനൂമാനും മാതലിയും മോ ഹാലസ്യപ്പെട്ടു. ഭൂമിയിൽ വീണു . ക്ഷണനേരംകൊണ്ടു ഹനൂ മാൻ മൂർഛ തെളിഞ്ഞു സ്വഛതയെ പ്രാപിച്ചു. അപ്പോൾ രാമൻ ഹനൂമാന്റെ ചുമലിൽ ഇരുന്നു ഘോരമായ യുദ്ധത്തെ ആരംഭിച്ചു . രാവണൻ പരിഘായുധംകൊണ്ടു ഹനൂമാന്റെ ഹൃദയത്തിൽ അടിച്ച് അവനെ മൂർഛിതനാക്കുകയും മൂർഛ നിമിത്തം ഹനൂമാൻ ഭൂമിയിൽ വീഴുകയും ചെയ്തു. അപ്പോൾ രാമൻ തന്റെ സ്വന്തമായ രഥത്തെ മനസ്സുകൊണ്ടു സ്മരിച്ചു. അപ്പോഴയ്ക്ക് ആ രഥം ആകാശത്തിൽകൂടെ വന്നു രാമന്റെ അഗ്രത്തിൽ നിന്നു. ഈ തേരിൽസാരഥി ദാരുകനാണ്. ആയുധങ്ങൾ അസംഖ്യം ഉണ്ട്. ഗദയും താമരപ്പൂവും ഉണ്ട്. ദ്ധ്വജത്തിന്മേൽ ഗരുഡനും സ്ഥിതിചെയ്യുന്നു. ശൈബ്യൻ സുഗ്രീവൻ, വലാഹകൻ , മേഘപുഷ്പൻ എന്നിങ്ങിനെ പേരാ യി വായുവേഗത്തോടുകൂടിയ നാലു കുതിരകളാണ് ഈ തേർ വലിക്കുന്നത്. ശ്രേഷ്ഠവും ദിവ്യവും സ്വർണ്ണക്കാലോടുകൂടിയതും ആയ കുടയും മനോഹരങ്ങളായ രണ്ടു ചാമരങ്ങളും ശാർഗ്ഗംഎ ന്ന വില്ലും ഈ തേരിൽ ഉണ്ട് . ഇങ്ങിനെയുള്ള വൈഷ്ണവരഥ ത്തെക്കണ്ടു ശ്രീരാമൻ പ്രദക്ഷിണംവെച്ചു നമസ്കരിച്ചു സന്തോഷ ത്തോടുകൂടി അതിൽ കയറി ശാർഗ്ഗചാപത്തെ കയ്യിൽ എടുത്തു. പിന്നെ ശ്രീരാമൻ തീക്ഷ്ണങ്ങളായ ശരങ്ങളെക്കൊണ്ടു ക്ഷണ ത്തിൽ രാവണരഥത്തെ കുതിരകളോടുകൂടി പൊടിപ്പെടുത്തുകയും രാവണനെ വല്ലാതെ ഭയപ്പെടുത്തുകയും ചെയ്തു . തേരു പൊ ടിഞ്ഞപ്പോൾ രാവണൻ വേറെ ഒരു തേരിൽ കയറി വന്നു യു ദ്ധം തുടങ്ങി. അനന്തരം രാമൻ തീക്ഷണങ്ങളായ ശരങ്ങളെ ക്കൊണ്ടു രാവണന്റെ ശിരസ്സുകളെ ഛേദിച്ചു. ആ ശിരസ്സുകൾ

ആകാശത്തിത‌ലേയ്ക്കു പൊങ്ങി . ഞങ്ങൾക്കു രാമന്റെ കൈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/225&oldid=170881" എന്ന താളിൽനിന്ന് ശേഖരിച്ചത്