താൾ:Sree Aananda Ramayanam 1926.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൧ ണ്ടു മരിക്കുന്നതു പോലെ നിണക്കും പുത്രശോകത്താൽ മരണംഭവിക്കട്ടെ"എന്നുദശരഥനെശപിക്കുകയും,പുത്രനെ ദഹിപ്പിക്കുന്നചിന്താഗ്നിയിചാടി അവർ പ്രാണനെ ഉപേക്ഷിക്കുകയും ചെയ്തു. ദശരഥനാകട്ടെ കണ്ഠിതത്തോടു കൂടി, അയോദ്ധ്യയിലേയ്ക്കു മടങ്ങിപ്പോന്നു, തനിക്കു കിട്ടിയ ശാപത്തിന്റെ വിവരം വസിഷ്ഠു മഹർഷിയെ ഗ്രഹിപ്പിച്ചു. വസിഷ്ഠൻ വൈഷ്യ വധത്തിന്റെ ദോഷം തീരുവാനായിട്ടു സരയൂനദിയുടെ തീരത്തി വെച്ചു ഒരു അശ്വമേധയാഗവും കഴിപ്പിച്ചു.

ദശരദനു ശാന്ത എന്നു പേരുള്ള ഒരു മകളുണ്ടായിരുന്നു. ആ മകളെ തനിക്കു ദത്തുപുത്രിയായി തരണമെന്നു രോമപാദൻ എന്ന രാജാവു, ദശരഥന്റെ സമീപത്തു വന്ന് അപേക്ഷിക്കുകയുണ്ടായി. ആ അപേക്ഷ അനുസരിച്ച് ദശരഥൻ ശാന്തയെ ദത്തു പുത്രിയായി കൊടുക്കുകയും ചെയ്തു. രോമപാദൻ ശാന്ത ശീലയായ ശാന്തയേ സന്തോഷത്തോടുകൂടി തന്റെ പൂരിയിലേക്കു കൊണ്ടു ചെന്നു വളർത്തിവന്നു. അക്കാലത്തു വർഷമില്ലായ്ക്കയാൽ നാട്ടടക്കം അതി ഭയങ്കരമായ ഒരുക്ഷാമം ബാധിക്കുകയുണ്ടായി. അതിന്റെ നിവാരണത്തിനായ ഋശ്യശൃംഗമഹർഷിയെ കൂട്ടിക്കൊണ്ടുവരാൻ ചില അപ്സരസ്ത്രീകൾ പുറപ്പെട്ടു. ഋശ്യശൃംഗൻ വിഭണ്ഡഗമഹർഷിക്ക് ഒരു മാനിൽ ഉണ്ടായ പുത്രനാണ്. അദ്ദേഹത്തെ കൊണ്ടുവരുവാൻ പോയ അപ്സര സ്ത്രീകൾ വിഭണ്ഡകന്റെ ആശ്രമത്തിൽ ചെന്ന്, അവിടെ ഉണ്ടായിരുന്ന ഋശ്യശൃംഗരനെ നൃത്ത ഗീതവൃത്താദികളായ വിദ്യകൾ ഉപയോഗിച്ചു മയക്കി വശീകരിച്ചു കൂട്ടിക്കൊണ്ടുപോയി. അപ്സരസ്ത്രീകൾ അദ്ദേഹത്തെ രോമപാദന്റെ രാജ്യ ത്തേക്കാണു കൊണ്ടുപോയത്. അദ്ദേഹം അവിടെ എത്തിയപ്പോഴേയ്ക്കു തന്നെ അദ്ദേഹത്തിന്റെ പ്രഭാവംകൊണ്ടു മേഗങ്ങൾ ധാരാളമായിവർഷിക്കുകയും, രാജ്യമെങ്ങും സുഭിക്ഷമുണ്ടാകയും ചെയ്തു. അതുകൊണ്ടുസന്തുഷ്ഠനായി തീർന്ന രോമപാദ, തന്റെ ദത്തുപുത്രിയായ ശാന്തയെ ഋശ്യശൃംഗന്നു ഭാര്യയായി കൊടുക്കുകയും ചെയ്തു.‌










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/22&oldid=170875" എന്ന താളിൽനിന്ന് ശേഖരിച്ചത്