താൾ:Sree Aananda Ramayanam 1926.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൦൫ ഗിച്ചു കുംഭകർണ്ണന്റെ വലുതായ ശീരസ്സിനേയും മുറിച്ചി വീഴ്ത്തി. ഈ സമയത്ത് ആകാശത്തിൽ ദേവവാദ്യങ്ങൾ മുഴങ്ങീ. ദേവകൾ പുഷ്പങ്ങളെക്കെണ്ടു വൃഷ്ടി ചെയ്തു. പല പ്രകാരത്തിലുള്ള സ്ത്രോത്രങ്ങളെക്കൊണ്ടു രാമനെ വാഴ്ത്തുകയും ചെയ്തു.

അനന്തരം രാവണന്റെ പുത്രനായ ഇന്ദ്രജീത്ത് കുംഭകർണ്ണൻ മരിച്ചതായി കേട്ട് ഏറ്റവും ദുഃഖിതനായിരിക്കുന്ന പിതാവിനെ സമാധാനിപ്പിച്ച് 'എന്റെ ബലത്തെ ഇപ്പോൾ കാണിച്ചുതരാം" എന്നു പറഞ്ഞു വേഗത്തിൽ പുറപ്പെട്ടു. ഇന്ദ്രജിത്ത് നികുംഭിലേയ്ക്കാണു പോയത്. നികുംഭിലയിൽ ഒരു ഗുഹയുണ്ട്. യോഗിനീവടം എന്ന വൃക്ഷത്തീന്റെ അടിയിൽ ഭൂമിയുടെ ഉള്ളിലുള്ള ആ ഗുഹയിൽ ഏകാകിയായിരുന്നിട്ടു, യുദ്ധത്തിൽ തനിക്കു ജയം വരുവാനായി ദിവ്യങ്ങളായ രഥങ്ങളും ആയുധങ്ങളും ലഭിക്കേണ്ടതിന് ആഭിചാര മന്ത്രങ്ങളെക്കൊണ്ടുള്ള ഒരു ഹോമം ഇന്ദ്രജിത്ത് ആരംഭിച്ചു. ചുവന്ന മാലയും വസ്ത്രവും ധരിച്ചു താൻ ഹോമത്തിമന് ഇരിക്കുന്നതിന്റെ ചുറ്റും വെള്ളം കൊണ്ടും കാറ്റുകൊണ്ടും തീയ്യു കൊണ്ടും വ്യാഘ്രങ്ങളെക്കൊണ്ടും സർപ്പങ്ങളെക്കൊണ്ടും രാക്ഷസന്മാരെക്കൊണ്ടും ദുർഗ്ഗമങ്ങളായ ഏഴു കോട്ടകൾ നിർമ്മിച്ചു. അനന്തരം ഹോമകുണ്ഡമുണ്ടാക്കി അതിന്റെ മുകളിൽ ഒരു സർപ്പത്തെ തലകീഴായി കെട്ടിത്തൂക്കി താൻ രക്തപുഷ്പവും, രക്തവസ്ത്രവും ധരിച്ചു രക്തചന്ദനം പൂശി, രക്തവർണ്ണമായ അക്ഷതം, ചുകന്ന കന്നിക്കുരു, ചുകന്നകടുക്,ചുകന്നകരിമ്പ്, രക്തചന്ദനം, കരിങ്ങാലി, മാവ്,പ്ലാശു, അത്തി, പേർക്കുരു ഇവയെക്കൊണ്ടും, ഉഴുന്ന്, മാംസം, ചേരിൻകായ, എരുക്കിൻകായ, വേപ്പിൻകായ, മാതൾനാരങ്ങ, കറുത്ത ഉമ്മത്തിൻകായ, ഗോരോചനം, കടലാടി, ലന്തക്കുരു, വിളാമ്പഴം, ചെമ്പരത്തിപ്പൂവ് എന്നിവയെക്കൊണ്ടും, മനുഷ്യരുടെ തലയോടുകൾ, മാംസങ്ങ, എന്നിവയെക്കൊണ്ടും , സർപ്പങ്ങളെ ലുറുക്കിയ ഖണ്ഡങ്ങളെക്കൊണ്ടും തവളകളെക്കൊണ്ടും, പല പ്രാണികളുടേയും തോലുകൾ, പല്ലുക, ഞെരമ്പുകൾ, രോമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/216&oldid=170871" എന്ന താളിൽനിന്ന് ശേഖരിച്ചത്