താൾ:Sree Aananda Ramayanam 1926.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ലാം കുടിച്ചു വറ്റിക്കുകയും ചെയ്തു. എന്നിട്ടു രാക്ഷസരാജാവായ രാവണനെ ചെന്നു നമസ്കരിച്ച് ഇങ്ങനെ ഉണർത്തിച്ചു. പ്രജോ ! ഒരിക്കൽ ഞാൻ കാട്ടിൽപോയി ഇരുന്നപ്പോൾ നാരദമുനിയെ കാണുകയുണ്ടായി.അങ്ങ് എവിടെപോയിരുന്നു എവിടെനിന്നാണ് ഇപ്പോൾ വരുന്നത് എന്നു ചോദിച്ചപ്പോൾ നാരദൻ "ഞാൻ ദേവലോകത്തുനിന്ന് അയോദ്ധ്യയിലേയ്ക്കുപോകുകയാണ്.രാവണൻ മുതലായവരെ യുദ്ധത്തിൽക്കോല്ലുവാൻ രാമൻ എന്ന പേരിൽ വിഷ്ണു മനുഷ്യനായി ജനിച്ചിട്ടുണ്ട്.അദ്ദേഹത്തെ അതിനു ധൃതിപ്പെടുത്തുവാനായി ദേവന്മാർ പറഞ്ഞയയ്ക്കയാലാണ് അയോദ്ധ്യയിലേയ്ക്കുപോകുന്നത്'എന്നു പറഞ്ഞുപോയി.അദ്ദേഹമായിരിക്കണം രാമനെ ഇങ്ങോട്ട് അയച്ചത്.ഞാൻ കേട്ടതായ ഈ വർത്തമാനം തിരുമുമ്പിൽ അറിയിച്ചുവെന്നേയുളളു.അതുകൊണ്ടു ഹേ പ്രഭോ സീതയെ രാമനു കൊണ്ടുപോയികൊടുത്ത് അദ്ദേഹവുമായി സഖ്യം ചെയ്യുകയാണ് നല്ലത്.ഇപ്രകാരം കുംഭകർണ്ണൻ പറഞ്ഞതുകേട്ടു രാവണൻ അവനോടു പറഞ്ഞു.നീ ഉറക്കഭ്രാന്തു പറയുകയാണ്.ഉറക്കം നിന്റെ കണ്ണുകളിൽ വ്യാപിച്ചിരിക്കുന്നു.പോയി സുഖമായി ഉറങ്ങികൊൾക.ഇങ്ങനെ ബന്ധുവായ രാവണൻ പറഞ്ഞ ക്രൂരവാക്കുകേട്ട കുംഭകർണ്ണൻ അദ്ദഹത്തെ നമസ്ക്കരിച്ച് അതിവേഗത്തിൽ യുദ്ധത്തിനു സന്നദ്ധനായി വലതായ പ്രസാദത്തേയും കടന്ന് അതിവേഗത്തിൽ ചെന്നു.കുംഭകർണ്ണൻ വരുന്നതുകണ്ടു വാനരന്മാരെല്ലാം ഭയവിഹ്വലന്മാരായി ഓടി രാമന്റെ സമീപത്തു ചെന്നുചേർന്നു. അവിടെ കുംഭകർണ്ണനെ കണ്ടപ്പോൾ വിഭിഷണൻ നമസ്കരിച്ച് ഇങ്ങനെ പറഞ്ഞു. ഞാൻ രാജാവിനോടു സീതയെ രാമനു കൊടുക്കുവാനായി വളരെയൊക്കെ പറഞ്ഞുനോക്കി.അദ്ദേഹം എന്നേ തീരെ തിമസ്കരിക്കയാണുണ്ടായത്. അപ്പോൾ ഞാൻ ശ്രീരാമസേവയ്ക്കായി ഇവിടെ വരികയും ചെയ്തു.ഇങ്ങനെ വിഭീഷണന്റെ വാക്കുകേട്ട

കുംഭകർണ്ണൻ 'ഹേ വത്സനീ ചെയ്തു നന്നായി.എന്നാൽ എന്റെ മുമ്പിൽ അധികനേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/214&oldid=170869" എന്ന താളിൽനിന്ന് ശേഖരിച്ചത്