താൾ:Sree Aananda Ramayanam 1926.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൂർവൃത്താന്തത്തെ പറഞ്ഞും എനിക്കു മനുഷ്യനെക്കൊണ്ടു തന്നെ മരണംവരുമെന്നും പണ്ടു ബ്രഹ്മാവു പറയുകഉണ്ടായിട്ടുണ്ട്. അതുകൊണ്ട് സാക്ഷാൽ നാരായണമൂർത്തിതന്നെ മനുഷ്യനായി വന്നിരിക്കണം സംശയമില്ല. നാരായണൻതന്നെ ദശരഥപുത്രനായ രാമനായി ഭവിച്ച് എന്നെകൊല്ലുവാൻ വന്നിരിക്കയാണ്. പണ്ടു് ഞാൻ യാഗദീക്ഷയോടുകൂടി ഇരിക്കുന്ന അനരണ്യൻ എന്ന അയോദ്യരാജാവിനെ കൊന്നപ്പോൾ എന്റെ വംശത്തിൽ പരമാത്മാവ് അവതരിക്കും. അവൻ നിന്നെ പുത്രപൗത്രന്മാരോടും ബന്ധുക്കളോടുംകൂടി നിഗ്രഹിക്കുംഎന്ന് എന്നെ ശപിക്കുക ഉണായിട്ടുണ്ടു്. ശാപായന്ധരം അനരണ്യൻ സ്വർഗ്ഗത്തിലേയ്ക്കുപോയി. അയാൾ പറഞ്ഞസമയമാണ് എമിക്കിപ്പോൾ വന്നിരിക്കുന്നത്.ഇവിടെ വന്നിരിക്കുന്ന രാമൻ യുദ്ധത്തിൽ എന്നെ കൊല്ലും! അതുകൊണ്ടു് നിങ്ങൾ വേഗത്തിൽ ചെന്ന് കുംഭകർണനെ ഉണർത്തി എന്റെ അടുക്കൽ കൂട്ടികൊണ്ടു വരണം. ഇങ്ങിനെ രാവണൻ പറഞ്ഞതുകേട്ട് ദൂതന്മാർ കുംഭകർണ്ണൻ കിടന്നുറങ്ങുന്ന ഗുഹയിൽ പ്രവേശിച്ചു. അന്റെ ശ്വാസവായുക്കളെക്കൊണ്ടു് ആകർഷിക്കപ്പെട്ടിട്ട് അവർ അവന്റെ നാസാദ്വാരങ്ങളിൻ അനേകപ്രാവിശ്യം അകത്തയ്ക്കും പുറത്തേയ്ക്കും പോയ്ക്കൊണ്ടിരുന്നു. ഒരിക്കൽ അവർ കൈകളെ ബാലത്തോടുകൂടിപിടിച്ചു കുംഭകർണന്റെ അടുത്തുചെന്നു ഭയപ്പെട്ടവരായിട്ട് അവനെ മരങ്ങളെകൊണ്ടു് അടിച്ചും കാലുകളെകൊണ്ട് ചവുട്ടിയും കല്ലുകളെകൊണ്ടു് താന്ധിച്ചും ഉറക്കമുണർന്നെത്തുവാൻ ശമിച്ചു. എന്നിട്ടും ഉണരാഞ്ഞപ്പോൾ അവന്റെ ദേഹത്തുകൂടി കുതിരകളേയും ഒട്ടകങ്ങളേയും ഓടിച്ചുനോക്കി. അതുകൊണ്ടും ഉണരാഞ്ഞിട്ടും രാജാവിന്റെ കല്പനപ്രകാരം കുംഭകർണന്റെ ദേഹത്തിൽ വിറകുകൾ അടുക്കി തീ വെക്കുകയും ചെയ്തു. അപ്പോൾ കുംഭകർണൻ ഉറക്കമുണർന്ന് പന്നികൾ, പോത്തുകൾ, കഴുതകൾ എന്നിവയെ കോടിക്കണക്കായി പിടിച്ചുതിന്നുകയും വെള്ളമുള്ള കുളങ്ങളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/213&oldid=170868" എന്ന താളിൽനിന്ന് ശേഖരിച്ചത്