താൾ:Sree Aananda Ramayanam 1926.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൦൧

                          ആ         വണ്ടിനോട്   ഐരാവണന്റെ   ഭോഗപത്നിയുടെ
                          മഞ്ചത്തെ   ആനയ്ക്കു    തിന്നാൻകിട്ടിയ   ആലിനെപ്പോലെ
                          തുളയ്ക്കുവാനായി   പറഞ്ഞു .  വണ്ട്  അതുപോലെ   ചെയ്കയും
                           ചെയ്തു.  അനന്തരം  രാമൻ    		             ഐരാവണമൈരാവണന്മാരെക്കൊ
                           ല്ലുകയും  അവരുടെ  സ്ഥാനത്തു  രാജാവായിട്ടു                  മകരദ്ധ്വജനെ 
                          വാഴിക്കുകയും ചെയ്തു.  പിന്നെ  പോകുവാനായി പുറപ്പെട്ട
                         പ്പോൾ ഹനൂമാൻ  താൻ നാഗകന്യകയോടു  ചെയ്തു വഗ്ദത്ത
                         ത്തെ അറിയിച്ചു.  അതുപ്രകാരം  രാമൻ വിചിത്രമായി  അല
                         ങ്കരിക്കപ്പെട്ട  അവളുടെ അറയിലേയ്ക്കു ചെന്നു.  വസ്ത്രാലങ്കാര
                         ങ്ങളെക്കൊണ്ട്  അലംകൃതയായ അവളെക്കണ്ടു  രാമൻ അവളു
                        ടെ  കൈപിടിച്ചു  മന്ദസ്മിതംചെയ്തു  മഞ്ചത്തിൽ ഇരിക്കുകയും
                        രാമന്റെ കനംകൊണ്ടു  മഞ്ചം മുറിഞ്ഞുപോകുകയും  ചെയ്തു. പി
                         ന്നേയും  അവർ രതിപ്രർത്ഥന   ചെയ്തപ്പോൾ ശ്രീരാമൻ അരു
                         ളിച്ചെയ്തു. നീ ദേഹം വെടിഞ്ഞു ഭൂമിയിൽ ഒരു ബ്രാഹ്മണകന്യ

കയായി ജനിക്കും . വളരെക്കാലം തപസ്സുചെയ്തു മൂന്നാമ

                          ത്തെ  ജന്മത്തിൽ ദ്വാപരയുഗത്തിൽ ഞാൻ  കൃഷ്ണനായി ജനി
                       ക്കുമ്പോൾ ദ്വാരകയിൽ  നീ  എന്റെ   ഭാര്യയായി ഭവിക്കും.
                      ഈ  വാക്കുകേട്ട്     അവൾ  രാമന്റെ  മുമ്പിൽവെച്ചുതന്നെ  അ
                      ഗ്നിപ്രവേശം   ചെയ്കയും  കന്യാകുമാരി  എന്നു പേരായ   ബ്രാഹ്മ
                       ണകന്യകയായിട്ടു  സമുദ്രതീരത്തിങ്കൽ ജനിക്കുകയും  ചെയ്തു.
                       അനന്തരം രാമൻ ഹനൂമാന്റെ  ചുമലിൽ  കയറി  മകരദ്ധ്വ
                       ജൻ തന്റെ  രാജ്യത്തു   ലക്ഷ്മണനെ മന്ത്രിയാക്കി  നിശ്ചയിച്ചു
                      ബ്രഹ്മാണ്ഡം  മുഴുവൻ  ധരിക്കുന്ന  ആദിശേഷനായ  അദ്ദേഹ
                      ത്തെ  തന്റെ    ചുമലിലും   വഹിച്ചു .   ഇങ്ങിനെ  രാമലക്ഷ്മണന്മാർ 
                     ലങ്കയിലേയ്ക്കു  വന്നുചേർന്നു.   അവരെകണ്ടു   സുഗ്രിവൻ തുടങ്ങി 
                  യുള്ള വാനരന്മാർ  ആലിംഗനം ചെയ്കയും   നമസ്കരിക്കയുംചെയ്തു
                  വലുതായ  സന്തോഷത്തെ  പ്രദർശിപ്പിച്ചു .  രാമൻ ഉണ്ടായ വ
                 ർത്തമാനങ്ങൾ  എല്ലാം  സുഗ്രീവാദികളോടു   പറയുകയും .
                              അനന്തരം    രാവണൻ  ഐരാവണമൈരാവണന്മാരെ  ശ്രീ

രാമൻ കൊന്നതായികേട്ടു വളരെ ഭയപ്പെട്ടു സദസ്സിൽവെച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/212&oldid=170867" എന്ന താളിൽനിന്ന് ശേഖരിച്ചത്