ആനന്ദരാമായണം
ണന്റെ ഭോഗരത്നിയായിരുന്നു. ദൈത്യമ്മാർ എങ്ങിനെയായാലാണു മരിക്കുക എന്നു ഹനൂമാൻ ചോദിച്ചതിന്നു ആസ്ത്രീ ഞാനൊരു നാഗകഗ്യകയാണ്. ഇവൻ ബലാല്ക്കാരേണ എന്നെ പിടിച്ചു കൊണ്ടു പോന്നു . മൈരാവണന്നു ദുഷ്ടവിചാരത്തോടുകുടി എന്നെ നോക്കുന്നുണ്ട് . രണ്ടുപേരോടും കൂടി ക്രീഡിപ്പാൻ എന്നിക്കൊട്ടു ശക്തിയുമില്ല ഒരാൾ എന്റെ മിത്രവും മറ്റെ ആൾ ശത്രുവുമാണ് .അതാണ് എനിക്കു വ്യസനം . അതുകൊണ്ട് അവരെ കൊന്നാൽ എനിക്കും സന്തോഷമാകും ഹേ മാരുതേ . ശ്രീരാമൻ എന്നെ ഭാർയ്യയായി സ്യീകരീക്കുമെങ്കിൽ ഈ ദൈത്യമ്മാരെ കൊല്ലുവാനുള്ള ഉപായം ഞാൻ പറഞ്ഞു തരാം . ഇങ്ങിനെ നാഗകന്യക പറഞ്ഞതു കേട്ടു ഹനുമാൻ ശ്രീരാമൻ നിന്റെ മഞ്ചത്തിൽ കയറുമ്പോൾ അദ്ദേഹത്തിന്റെ ഘനം കൊണ്ടു നിന്റെ മഞ്ചം പൊട്ടാതിരിക്കുന്നതായാൽഅദ്ദേഹം നിന്റെ ഭർത്താവായി ഇരിക്കും എന്നു പറഞ്ഞു . അങ്ങിനെ യാവട്ടെ എന്നു സമ്മതിച്ചു നാഗകന്യക
ഹനുമാനോട് ഇപ്രകാരം പറഞ്ഞു . പണ്ടൊരിക്കൽ ചില കുട്ടികൾ വണ്ടുകളെ പിടിച്ചു മുള്ളുകളിൽ കോർത്തു കളിക്കുകയായിരുന്നു . ഈരാക്ഷസൻമാർ അതുകണ്ടെത്തി വണ്ടുകളെ കേടുകൂടാത്തെ രക്ഷിച്ചു . അതുകെണ്ടു വണ്ടുകൾ സന്തോഷിച്ചു നിങ്ങൾ ഞങ്ങളെ മണത്തിൽ നിന്നു രക്ഷിക്കുന്നുണ്ട് എന്നു പറഞ്ഞു . ആവണ്ടുകൾ അമ്യതത്തെ കൊണ്ടു വന്ന് എപ്പോഴും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട് ഇവർ മരിക്കുമ്പോൾ ആ വണ്ടുകൾ രക്തത്തിൽ കൂടെ അമ്യതം കയറ്റുന്നു . അതുകൊണ്ടാണ് പിന്നെയും ജീവിക്കുന്നത് .ആ വണ്ടുകൾ ഇവരുടെ കിടപ്പറയി ഉണ്ട് . കോടികണക്കായി ഉള്ള അവറ്റയെ നീ കൊന്നാലും എന്നാൽ ദൈത്യൻമാർക്കു മരണംവരും . ഇങ്ങിനെ നാഗകന്യക പറഞ്ഞതു കെട്ടു ഹനുമാൻ വണ്ടുകളെ കൊന്നൊടുക്കി . അവയിൽ ഒരു വണ്ടു ഹനുമാനെ ശരണം പ്രാപിക്കുകയാൽ ഹനുമാൻ അതിനെ കൊല്ലാതെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.