താൾ:Sree Aananda Ramayanam 1926.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦ ആനന്ദരാമായണം യേതന്നെ തുടർന്നുപറഞ്ഞു. ഒരു ദിവസം രാത്രിയിൽ ദശരഥ മഹാരാജാവു നായാട്ടിന്നായി കാട്ടിൽപോയി അനേകമൃഗങ്ങളെകൊന്ന്, അവിടെയുള്ള ഒരു നദിയുടെ തീരത്തിൽ ക്രീഡിച്ചു കൊണ്ടിരുന്നു. അവിടെ അടുത്തായി കാശിക്കുപോകുന്ന വഴിയികൂടെ ഒരാൾ പോകുന്നുണ്ടായിരുന്നു. അതു ശ്രവണൻ എന്നു പേരായ ഒരു വൈശ്യനായിരുന്നു. ശ്രവണന്റെ മാതാപിതാക്കന്മാർ വാർദ്ധക്യം ബാധിച്ചു കണ്ണുകാണ്മാൻ മേലാത്തവരായിരുന്നതുകൊണ്ടു, ശ്രവണൻ അവരെ ചുമലിൽ എടുത്തും കൊണ്ടാണ് പോയിരുന്നത്. പ്രസ്തുതസ്ഥത്ത് എത്തിയപ്പോഴയ്ക്കു നേരം ഇരുട്ടായതുകൊണ്ടും, മാതാപിതാക്കന്മാർ ദാഹിച്ചുവലഞ്ഞു വെള്ളം വേണമെന്നു പറഞ്ഞതുകൊണ്ടും, ശ്രവണൻ അവരെ തോളിൽനിന്നു താഴെ ഇറക്കിവെച്ചു,സമീപത്തുണ്ടായിരുന്ന ഒരു കുളത്തിൽചെന്നു കുടം കമിഴ്ത്തിവെള്ളം മുക്കി. കുടത്തിൽ വെള്ളം നിറയുന്ന ശബ്ദംകേട്ട്, അത് ഒരു ഗജം തുമ്പിക്കൈകൊണ്ടു വെള്ളം മുക്കുന്ന ശബ്ദമാണെന്നു ദശരഥന്നു തോന്നി. കാട്ടാനയെ നായാട്ടിൽ കൊല്ലുവാൻ പാടില്ലെന്നു ധർമ്മശാസ്ത്രം ശാസിക്കുന്നുണ്ടെങ്കിലും, തല്കാലത്തെ വ്യാമോഹം കൊണ്ട് അത് ഓർമ്മചെയ്ക്കാതെ ദശരഥൻ ശബ്ദഭേദിയായ ഒരു അസ്ത്രത്തെ പ്രയോഗിച്ചു. ആ അസ്ത്രം ശ്രവണന്റെ മാറത്താണു ചെന്നുതറച്ചത്."അയ്യോ! എന്നെ ആരാണിങ്ങിനെ പ്രഹരിച്ചത് എന്ന്" ആയാ ഉറക്കേ നിലവിളിക്കുകയും ചെയ്തു. ശരംകൊണ്ടു മാറുപിളർന്നു നിലവിളിക്കുന്ന ശ്രവണനെ വെള്ളത്തിൽനിന്നു കരയ്ക്കുകയറ്റി, ദശരഥൻ വർത്തമാനമെല്ലാം ചോദിച്ചുമനസ്സിലാക്കി. പ്രണവേദനയാൽ വിലപിക്കുന്ന വൈശ്യൻ പറഞ്ഞപ്രകാരം ദശരഥൻ ആയാളുടെ മാറത്തുനിന്നു ശരം പറിക്കുകയും, അതോടുകൂടി അയാൾ ചരമഗതിയെ പ്രാപിക്കുയും ചയ്തു. അനന്തരം ദശരഥൻ ശ്രവണന്റെ മാതാപിതാക്കന്മാരുടെ അരികത്തുചെന്നു, തനിക്കു പിണഞ്ഞ അബദ്ധം ധരിപ്പിച്ചപ്പോൾ

അവർ "ഞങ്ങൾ പുത്രശോകംകൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/21&oldid=170864" എന്ന താളിൽനിന്ന് ശേഖരിച്ചത്