താൾ:Sree Aananda Ramayanam 1926.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം കൊണ്ട് അവന്റെ സൂർയ്യപ്രഭയോടുകൂടിയ കിരിടത്തെയും രാമൻ ഛേദിച്ചു . അപ്പോഴെയ്ക്കും രാവണൻ പാടല്ലതെ പരവശനായി . അതുകണ്ടിട്ടു ശ്രീരാമൻ പറഞ്ഞു. ഇന്നു നീ ലങ്കയിലേയ്ക്കു പൊയ്ക്കാൾക . ഇന്നു വിശ്രമം എടുത്തു നാളെ വന്നാൽ എന്റെ ബലത്തെ കാണിച്ചുതരാം . അതുകോട്ടു നാണിച്ചു തല താഴ്ത്തികൊണ്ടു ദശാനനൻ ലങ്കയിലേയ്ക്കു പോയി .

അനന്തരം ശ്രീരാമൻ മൂർഛിതനായി കിടക്കുന്ന ലക്ഷ്മണനെ കണ്ടിട്ടു ഹനുമാനോടു ഒരിക്കാൽകൂടി ദ്രോണപർവതത്തെകൊണ്ടു വന്നു ലക്ഷ്മണനെയും വാനരന്മാരേയും ജീവിപ്പിക്കുവാൻ കല്പിക്കുകയും അതുപ്രകാരം ഹനുമാൻ പുറപ്പെട്ടു പോകയുംചെയ്തു . ഈ വിവരം രാവണൻ അറിഞ്ഞു ഹനുമാനെ വിഘ്നപ്പെടുത്തുവാൻവേണ്ടി കാലനേമി എന്ന അസുരനോടു അപേക്ഷിച്ച് അവനെ പറഞ്ഞയച്ചു . അവൻ ചെന്നു ഹിമവാൻ പർവ്വതത്തിന്റെ പരിസരത്തിൽ മായകൊണ്ടു ഒരു തപോവനം ഉണ്ടാക്കി ഒരു മഹർഷിയുടെ വേഷം ധരിച്ചു ശിഷൃന്മാരാൽ പരിവൃതനായിട്ടു സ്ഥിതിചെയ്തു . പോകുംവഴിക്കു ഈ ആശ്രമം കണ്ടു ഹനുമാൻ പറഞ്ഞപ്പോൾ മുനി അടുക്കെയുളള കളത്തിൽ പോയി യഥേഷ്ടം വെളളം കുടിക്കാമെന്നും എന്നാൽ അങ്ങിനെ ചെയ്യുന്നതു കണ്ണുകൾ മുടിട്ടു വേണമെന്നും പറഞ്ഞു . അതോടുകുടി ഇങ്ങിനേയ്യും മഹർഷി പറഞ്ഞു . വെളളം കുടിച്ച് ഇവിടെ തന്നെ വന്ന് എന്റെ സമീപത്തു സുഖമായിട്ട് ഇരുന്നലും. നീ വന്നകായ്യം എനിക്കു മനസിലായി . ലക്ഷ്മണൻ ഇപ്പോൾ മൂർഛതെളിഞ്ഞ് എഴുന്നേററിരിക്കുന്നു . നിണക്കു ദ്രോണപർവ്വതം കാണ്മാൻ കഴിയത്തക്ക മന്ത്രങ്ങൾ ഞാൻ ഉപദേശിച്ചുതരാം . അവയെ നീ ഗ്രഹിച്ചാലും . നീ ഇപ്പോൾ കൊണ്ടുപോവാൻ വിചാരിക്കുന്ന ദ്രോണാചലം ഗന്ധർവ്വൻമാരാൽ മറയക്കപ്പെട്ടാണ് ഇരിക്കുന്നത് . വാനരൻമാരെ ജീവിപ്പിക്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/205&oldid=170859" എന്ന താളിൽനിന്ന് ശേഖരിച്ചത്