താൾ:Sree Aananda Ramayanam 1926.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

അങ്ങുന്ന് ആരെ ചോദിക്കുന്നുവോ ആ ഹന്ത്യമാനാണു ഞാ൯. ആരോടു സംസാരിക്കുന്നുവോ അതു വിഭീഷണനുമാണ്. ഞാ൯ ജീവനോടെ ഇരിപ്പുണ്ട്. അതു കേട്ടു ജാംബവാ൯ സന്തോഷിച്ചു ഹനുമാനോടു പറഞ്ഞു. നീ പോയിട്ടു ക്ഷീരോദധിയിങ്കൽചെന്നു ദ്രോണപ൪വ്വതം കൊണ്ടുവരണം. ഹനുമാ൯ അങ്ങിനെ ചെയ്യാമെന്നു സമ്മതിച്ച് ഉടനേതന്നെ പോയി. ഈ ദ്രോണക൪വ്വതം ഗന്ധ൪വ്വ൯മാരാൽ മറയ്ക്കപ്പെട്ടാണ് ഇരുന്നിരുന്നത്. കാമധേനു ഹനുമാന്റെ കണ്ണ് എഴുതിച്ചതുകൊണ്ടാണ് മറവുനിന്നു കാണുവാ൯ സാധിച്ചത്. കണ്ട ഉടനെ ഹനുമാ൯ ഒരു പൂവുപോലെ പ൪വ്വതത്തെ പറിച്ചെടുത്തു ലങ്കയിലേക്കു കൊണ്ടപോന്നു. പ൪വ്വതത്തിങ്കലുളള വളളികളുടെ അമൃതുതുല്യമായ സുഗന്ദമേറ്റു രാക്ഷസ൯മാ൪ക്കൂടിയും ജീവിച്ചേയ്ക്കുമോ എന്നു ശങ്കിച്ചു രാമന്റെ ആജ്ഞപ്രകാരം ഗരുഡനും വിഭീഷണനുംകൂടി യുദ്ധത്തിൽ ചത്തുകിടന്ന രാക്ഷസ൯മാരെ എല്ലാം കടലിൽ താഴ്ത്തികളഞ്ഞു. വാനരന്മാരുടെ ഇടയിൽ സുഷേണ൯ വലിയ ഒരു വൈദ്യനായിരുന്നു. അദ്ദേഹം ആ പ൪വ്വതത്തെ കണ്ട് അതിങ്കലുളള വളളികളുടെ പ്രഭാവത്താൽ വാനരന്മാരെ എല്ലാം ജീവിപ്പിച്ചു. യുദ്ധത്തിൽ മൃതിപ്പെട്ട വാനരന്മാ൪ കോട്ടുവായ് ഇട്ടുകൊണ്ട് എഴുന്നേറ്റു.പിന്നെ ഹനുമാ൯ ദ്രോണപ൪വ്വതത്തെ യഥാസ്ഥാനം കൊണ്ടുപോയി വെയ്ക്കുകയും ചെയ്തു. യുദ്ധത്തിൽ വൈശ്രവണ൯ കൊണ്ടുവന്നുകൊടുത്ത ദിവ്യ ജലം കൊണ്ടു കണ്ണു തുടച്ചിട്ടു രാമാദികൾക്കു മായയാൽ മറഞ്ഞു നില്ക്കുന്ന രാക്ഷസ൯മാരേയും കാണുവാ൯ സാധിച്ചു.

അനന്തരം രാവണ൯ തന്റെ മന്ത്രികളെയാണു യുദ്ധത്തിന് അയച്ചത്. അതിനാദ൯ , പ്രഹസു൯ , മഹാനാദ൯ , ദരീമുഖ൯ ദേവശത്രു , നികുംഭ൯ , ദേവാന്തക൯ , നരാന്തക൯ , സാരണ൯ , മുതലായവ൪ സൈന്യങ്ങളോടുകൂടി ചെന്നു വാനര൯മാരോടു യുദ്ധം തുടങ്ങി. അവരെ എല്ലാവരേയും അംഗദാദികൾ നിഷ്പ്രയാസം കൊന്നു കോലാഹലംകൂട്ടി. അപ്പോൾ കും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/203&oldid=170857" എന്ന താളിൽനിന്ന് ശേഖരിച്ചത്