താൾ:Sree Aananda Ramayanam 1926.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

ത്തെ മാനിച്ചിട്ടു വാനരസൈന്യങ്ങളോടുകൂടി ഒന്നും ചെയ്യാതെ സ്തിതി ചെയ്തു . അല്പം കഴിഞ്ഞും സ്വസ്തതയെ പ്രാപിച്ചപ്പോൾ തന്റെ സൈന്യങ്ങൾ നിലം പതിച്ചു ബ്രാഹ്മസ്ത്രപാശങ്ങളാൽ കെട്ടപ്പെട്ട മൂർച്ചയടഞ്ഞു. കിടക്കുന്നതായി ശ്രീരാമൻ കണ്ടു . അപ്പോൾ ലക്ഷ്മണനോടു ഹേ സൌമിത്രേ വില്ലുകൊണ്ടുവരുക . ബ്രഹ്മാസ്ത്രം കൊണ്ടു ഈഅസുരന്മാരെ എല്ലാം ക്ഷണത്തിൽ ഞാൻ ഭസ്മമാക്കുന്നുണ്ടു എന്നരുളു ചെയ്തു . അതു കേട്ടിട്ടു മെഘനാഥൻ ലങ്കയിലേക്കു പോയി. അപ്പോൾ ബ്രഹ്മാവിന്റെ വരം കൊണ്ടു ജീവിതന്മാരായിരിക്തുന്ന ഹന്ത്രമാനും വിഭിഷണും തന്റെ സന്നിധിയിൽവെച്ചു വിലപിക്കുന്നതായി കണ്ടിട്ടു സ്രീരാമൻ അവരോടു പറഞ്ഞു . നിങ്ങൾ ചെന്നു യുന്ധഭൂമിയിൽ ജാംബവാനെ തിരിഞ്ഞു നോക്കുക. അവൻ ജീവനോടുകൂടി ഉണ്ടെങ്കിൽ എന്റെ വാക്കായിട്ട് വാമനന്മാരെ ജീവിപ്പിക്കാനുള്ള ഒരു ഉപായം ചിന്തിക്കോണമെന്നു പറഞ്ഞാലും .എന്നിങ്ങനെ രാമന്റെ വാക്കുകേട്ടിട്ട് വിഭീഷണനും ഹന്തുമാനും ജാംബവാനെ തിരഞ്ഞുകൊണ്ടു അർദ്ധരാത്രിയിൽ കൊള്ളിയും മിന്നിക്കൊണ്ടു നടന്നു. അവർജാംബവാനെ കാണുകയും രാമവാക്യം അറിയുക്കുകയും ചെയ്തപ്രോൾ ജാംബവാൻ അതിസന്തോഷത്തോടുകൂടി കണ്ണുചീമ്പിക്കൊണ്ടു തന്നെ അവരോടു പറഞ്ഞു. നിങ്ങൾ രണ്ടുപേരും ആരാ​ണ് ഹന്തുമാൻ യുദ്ധത്തിൽ ജീവനോടു ഇരിപ്പുണ്ടങ്കിൽ വാനര്മാരെ എല്ലാം ജീവിപ്പിക്കും അതു കേട്ടിട്ടു വിഭീഷണൻ അംഗതൻ മുതലായവരുടെ കാർയ്യം വിട്ടു ഹന്തുമാനെ മാത്രം ഇത്ര ആദരവോടുകീടി ചോദിക്കുന്നത് എന്താണ്.

അതിനു ജാംബവാൻ ഇങ്ങിനെ മറുപടി പറഞ്ഞു ആകയാൽ അവനെ തിരഞ്ഞു പിടിച്ചാലും. ഇങ്ങിലെ ജാംബവാൻ പറഞ്ഞപ്പോൾ ഹന്തുമാൻ അദ്ദേഹത്തെ നമസ്കരിച്ചു പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/202&oldid=170856" എന്ന താളിൽനിന്ന് ശേഖരിച്ചത്