താൾ:Sree Aananda Ramayanam 1926.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം



അനന്തരം തടിയന്മാരും ബലവന്മാരും ആയ ആ രാക്ഷസന്മാരെല്ലാവരും ക്രോധത്താൽ മൂർച്ചിതന്മാരായിട്ടു ഗോപുരദ്വാങ്ങളിൽ നിന്നു പുറത്തു കടന്നു മുൾത്തടികൾ ഖൾഗ്ഗങ്ങൾ ശൂലങ്ങൾ കന്തങ്ങൾ തോക്കുകൾ ശക്തികൽ മുതലായ ആയുധങ്ങളെക്കൊണ്ടു വാനര സൈന്യത്തെ പ്രഹരിച്ചു . അപ്രകാരം തന്നെ ജയംകൊണ്ടു ശോഭിക്കുന്നവരായ വാനരന്മാരും മരങ്ങൾ കല്ലുകൾ പർവ്വതങ്ങൾ മുടികൾ കരങ്ങൾ എന്നിവയെക്കൊണ്ടു രാക്ഷസന്മാരെ പ്രഹരിച്ചു . ഇങ്ങനെ വാനരന്മാരും രാക്ഷസന്മാരും തമ്മിൾ ഉള്ള യുദ്ധം വളരെ ദയങ്കരമായിത്തൂർന്നു.ഈയുദ്ധത്തിൽ നളൻ ധൂമ്രാക്ഷനേയും ഹനുമാൻ വജ്ര ദംഷ്ടനേയും അംഗതൻ നരാന്ദകനേയും കൊന്നു . അതോടുകൂടി രാക്ഷസസൈന്യം നാലിലൊന്നേ ബാക്കിയുള്ളു. എന്നായി . അപ്പോൾ അംഗദാദികളായ നാലുപേരും വലിയ വാദ്യങ്ങൾ മുഴക്കിയും ഉത്സവം കൊണ്ടാടിയും കൊണ്ടു ജയഭേരിയോടെ ശ്രൂരാമനെ ചെന്നു വന്ദിച്ചു . രാക്ഷസസൈന്യം വധിക്കപ്പെട്ടതായും കണ്ടിട്ടു മേഘനാദൻ പോരിന്നു പുറപ്പെട്ടു. അയാൾ നാഗാസ്ത്രം പ്രയോഗിച്ചു ശ്രൂരാമനെ ബന്ധുക്കളായ വാനരന്മാരോടു കൂടി പരവശനാക്കിത്തീർത്തു . അപ്പോൾ രാമൻ ഗരുഡനെ സ്മരിക്കുകയും ഗരുഡൻ വന്നു . നാഗാസ്ത്രബന്ഡം വേർപെടുത്തുകയും ചെയ്തു. അനന്തരം മേഘനാടൻ ബ്രഹ്മാവിന്റെ വരംകൊണ്ടു ആകാശത്തിൽ മറഞ്ഞുനിന്നിട്ടു ശരവർഷം

തുടങ്ങി. എല്ലാ അസ്ത്രങ്ങളിലും വിദഗ്ധനായ അവൻ ബ്രഹ്മാസ്ത്രത്തെ പ്രയോഗിച്ചു ശരസമൂഹങ്ങളെ എല്ലായിടത്തും വർഷിച്ചു . ശ്രീരാമൻ ബ്രഹ്മാസ്ത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/201&oldid=170855" എന്ന താളിൽനിന്ന് ശേഖരിച്ചത്