താൾ:Sree Aananda Ramayanam 1926.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൯ സാരകാണ്ഡം

ഷ്ഠിക്കപ്പെട്ട മണലുകൊണ്ടുള്ള വിഗുരഹത്താൽനിന്നു പ്രത്യക്ഷീഭവിച്ചു ശ്രീരാമനോടു പറഞ്ഞു . ഹേ പാർവ്വതി , അതു ഞാൻ നിണക്കു പറഞ്ഞു തരാം . കേട്ടാലും ,ഹേ രഘുശ്രേഷ്ഠനായ രാമചന്ദ്ര , ഞാൻ ഒരു പഴയ കഥ പറയുന്നതു കേട്ടാലും . പണ്ടൊരിക്കൽ ഞാൻ മലിനമായ വസ്ത്രം ധരിച്ചു ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ഭൂമിയിൽ ഭിക്ഷയെടുത്തു നടക്കുകയായിരുന്നു . അങ്ങിനെ മഹർഷിമാരുടെ ആശ്രമങ്ങളിലും മറ്റും സഞ്ചരിക്കുന്ന എന്നെകണ്ടു മഹർഷിപത്നിമാർ എന്റെ രൂപത്താൽ മോഹിതമാരായിട്ടു ഭർത്താക്കന്മാർ തടുത്തിട്ടും കൂട്ടാക്കാതെകണ്ട് ആയിരക്കണക്കായി എന്റെ പിന്നാലെ നടന്നുതുടങ്ങി . അപ്പോൾ മഹർഷിമാർ എല്ലാവരും എന്റെ പരമാർത്ഥം മനസ്സിലാക്കാതെകണ്ടു ക്ഷോഭിച്ചുവശാവുകയും ക്രോധംകൊണ്ടും മനസ്സിളകി ഘോരമായ ഒരു ശാപത്തെ നൽകുക ഉണ്ടായി . ഹേ ദ്വിജാധമാ , നീ രതിക്കുവേണ്ടി ഞങ്ങളുടെ സ്ത്രീകളെ മോഹിപ്പിച്ചിരിക്കുന്നു . ആകയാൽ ഞങ്ങളുടെ വാക്കുകൊണ്ട് രതിയുടെ അംശമായ നിന്റെ ലിംഗം ഭൂമിയിൽ പതിക്കട്ടെ എന്നായിരുന്നു ശാപം .ഈ ശാപം നിമിത്തം ബ്രാഹ്മണവേഷധാരിയായ എന്രെ ലിംഗം ഭൂമിയിൽ പതിക്കുകയും അപ്പോൾ ഞാൻ അന്തർദ്ധാനം ചെയ്കയും ചെയ്തു . അതു കണ്ടിട്ടു വഹർഷിപത്നിമാരെല്ലാം അവരവരുടെ ആശ്രമങ്ങളിലേക്കുപോയി . ഭൂമിയിൽ പതിച്ചതായ ആ ലിംഗം വളർന്നു വന്ന് ആകാശം മുട്ടിക്കൊണ്ട് സ്ഥിതി ചെയ്തു . അതു കണ്ടിട്ട് ബ്രഹ്മാവു ഭയപ്പെട്ടു ആ ലിംഗത്തിന്റെ അവസാനം കാണുവാനായി പുറപ്പെട്ടു . ഒരു കോടി സംവത്സരം നോക്കിയിട്ടും ബ്രഹ്മാവു അതിന്റെ അവസാനം കണ്ടിട്ടില്ല . അപ്പോൾ ബ്രഹ്മാവ് ഭയത്തോടുകൂടി എന്റെ മപമ്പിൽ വന്ന് ഉണ്ടായവിവരമെല്ലാം പറഞ്ഞു . ഹേ ശംഭോ , ഇന്ന് അകാലത്തിങ്കൽ ലോകപ്രളയം ഭവിക്കും എന്നും ബ്രഹ്മാവ് അറിയിച്ചു . അപ്പോൾ ഞാൻ മുമ്പു നടന്നതെല്ലാം

ബ്രഹ്മാവിനെ കേൾപ്പിക്കുകയും മൂന്നു മുനയുള്ളതായ ത്രിശൂലത്തെ ആ ലിംഗം ഛേദിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/190&oldid=170845" എന്ന താളിൽനിന്ന് ശേഖരിച്ചത്