താൾ:Sree Aananda Ramayanam 1926.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൮ ആനന്ദരാമായണം

ലോചനനായ രാമൻ വീണ്ടും ഹനുമാനോടു പറഞ്ഞു . എനിക്കുവേണ്ടി വിശ്വനാഥന്രെ ഒരു വലിയ ലിംഗത്തെ നീ കൊണ്ടുവന്നിട്ടുണ്ടല്ലോ . അതു വളരെകാലത്തേക്ക് ഈ ദേവാലയത്തിങ്കൽ വെറുതെ ഇരിക്കട്ടെ . ആരും പൂജിക്കാതെയും ഭൂമിയിൽ പ്രതിഷ്ഠിക്കാതെയും ഇരിക്കുന്ന ആ ലിംഗത്തെ കാലാന്തരത്തിങ്കൽ ഞാൻതന്നെ പ്രതിഷ്ഠിച്ചുകൊള്ളാം . ആ ലിംഗം ഇന്നും വിശ്വനാഥന്റെ സമീപത്ത് ഇരിക്കുന്നുണ്ട് . അതു ഭൂമിയിൽ പ്രതിഷ്ഠിച്ചട്ടില്ല . ആരും അതിനെ പൂജിക്കുന്നതുമില്ല . പിന്നെ ശ്രീരാമൻ നീ ആ സേതുവിങ്കൽ വാൽ മുറിഞ്ഞവനായും കാലുകൾ നിലത്തു പൂന്നിയവനായും നിന്റെ ഗർവ്വത്തെ സ്മരിച്ചുകൊണ്ടു സ്ഥിതിചെയ്താലും എന്നിങ്ങനെ പറഞ്ഞു അതുപ്രകാരം ഹനുമാൻ അംഗകൊണ്ടു തന്റെ പ്രതിമയെ അവിടെ പ്രതിഷ്ഠിച്ചു . ഹനുമാന്റെ ആ പ്രതിമ വാൽ മുറിഞ്ഞും കാലുകൾ പൂണിയുമുള്ള നിലയിൽ ഇന്നും അവിടെ ഇരിക്കുന്നുണ്ട് . ഹനുമാൻ മൂർഛിച്ചു ഭൂമിയിൽ വീണതായ സ്ഥലത്തു ഹനുമാന്റെ പേരാടുകൂടിയതും , സർവ്വപാപഹരവുമായ ഒരു തീർത്ഥം ഉണ്ടായി . ഇതിനു പുറമെ ശ്രീരാമൻ തന്റെ പേരോടുകൂടിയ ഒരു തീർത്ഥത്തെയും അവിടെ ഉണ്ടാക്കി . കൂടാതെ ശ്രീരാമൻ തന്റെ അംശകൊണ്ടും തന്റെ മൂർത്തിയേയും അവിടെ പ്രതിഷ്ഠിച്ചു . സേതുമാധവൻ എന്നു പേരായ ആ വിഗ്രഹം രാനേശ്വരത്തു ഇന്നും ഉണ്ട് . ഒടുവിൽ ലക്ഷ്മണനും തന്റെ പേരാൽ തീർത്ഥമുണ്ടാക്കി . ഇതാണു ലക്ഷ്മണതീർത്ഥം എന്നു പറയപ്പെടുന്നത് . അനന്തരം ശ്രീരാമൻ പ്രസന്നനായിട്ടു തൃകൈകൊണ്ടു ഹനുമാന്റെ വാൽ തലോടുകയും അതുനിമിത്തം വ്ൽ മുമ്പത്തേപോലെ മനോഹരമായി ഭവിക്കുകയും ചെയ്തു . ഹനുമാന്റെ വാലുകൊണ്ടു കെട്ടുകനിമിത്തം രാമേശ്വരമൂർത്തിയുടെ ശിരസ്സ് കൃശമായി ഭവിച്ചു . ഇന്നും അതുപ്രകാരം കൃശമായിതന്നെയാണ് ഇരിക്കുന്നത് . ഈ സംഭവത്തിനുശേഷം ഹനുമാൻ ഗർവ്വം നീങ്ങി ശ്രീരാമങ്കൽ അധികം

ഭക്തനായി ഭവിച്ചു . അനന്തരം ഞാൻ [ശിവൻ ] ശ്രീരാമൻ പ്രതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/189&oldid=170843" എന്ന താളിൽനിന്ന് ശേഖരിച്ചത്