താൾ:Sree Aananda Ramayanam 1926.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൭൫

തുപോലെതന്നെ മുണ്ടനായി സ്ഥിതിചെയ്താലും എന്നിങ്ങിനെ പറഞ്ഞിട്ട് അഗസ്ത്യന് ദക്ഷിണദിക്കിലേയ്ക്കു പോയി.ആവു ഞാന് വീണ്ടും ജനിച്ചതുപോലെയായി എന്നിങ്ങിനെ പര്വ്വതം വിറച്ചുംകൊണ്ടു പറഞ്ഞു.അതിന്നുശേഷം പന്ത്രണ്ടുകൊല്ലം കൂടുമ്പോള് ഒരിക്കല് മുനി വരുന്നുണ്ടൊ എന്നിങ്ങിനെ വി ന്ധ്യന് തല പൊക്കിക്കൊണ്ടു തെക്കോട്ടു നോക്കും.മഹര്ഷി വ രുന്നില്ലെന്നുകണ്ടിട്ടു വീണ്ടും തല താഴ്ത്തി മുണ്ടനായി ഭവിക്കുക യും ചെയ്യും.ഇന്നോ നാളെയോ മറ്റന്നാളോ മഹര്ഷി വരു മെന്നുള്ള വിചാരങ്ങളാകുന്ന വലിയ ഭാരങ്ങളാല് ആക്രാന്ത നായിട്ടെന്നപോലെ വിന്ധ്യന് ഏറ്റവും താണനിലയില് സ്ഥിതിചെയ്യുന്നു.ഇന്നും മഹര്ഷി വരുന്നില്ല.പര്വ്വതം ഒട്ടു പൊങ്ങുന്നതുമില്ല.

   പര്വ്വതം താണതു കണ്ടപ്പോള് കാലജ്ഞനായ അരുണന്

അശ്വങ്ങളെ തെളിച്ചു. ലോകം പിന്നേയും മുമ്പത്തെപ്പോലെ സൂര്യ്യന്റെ സഞ്ചാരങ്ങളെക്കൊണ്ടു സ്വാസ്ഥ്യത്തെ പ്രാപിച്ചു. അഗസ്ത്യമഹര്ഷിയാകട്ടെ ആ വഴിയെ ദണ്ഡകാരണ്യത്തില് ചെന്നിട്ട് എന്റെ വചനത്തെ സ്മരിച്ചുംകൊണ്ട് എന്നേ കാത്തിരിക്കുന്നുണ്ട്.അതിനാലാണു ഹേ ഹനൂമാനേ ഞാന് അങ്ങോട്ടു വരുന്നത്,എന്നിങ്ങിനെ പറ‍ഞ്ഞു ഞാന് ഹനൂ മാനെ കാശിയില് നിന്ന് അയയ്ക്കുകയും അവന് ഞാന് കൊടു ത്ത രണ്ടു ലിംഗങ്ങളെയുംകൊണ്ടു അല്പം ഗര്വ്വത്തോടുകൂടി ആ കാശമാര്ഗ്ഗത്തൂടെ ശ്രീരാമന്റെ സമീപത്തേയ്ക്കു പോകുകയും ചെയ്തു. ഹനൂമാനുണ്ടായ ഗര്വ്വത്തെ ശ്രീരാമന് മനസ്സിലാക്കി യിട്ടു സുഗ്രീവാദികളോടു പറഞ്ഞു.എനിയ്ക്കു പ്രതിഷ്ഠാമുഹൂ ര്ത്തം അതിക്രമിക്കാറായിരിയ്ക്കുന്നു.അതുകൊണ്ടു ഞാന് മണലു കൊണ്ടൊരു ലിംഗമുണ്ടാക്കിയിട്ടു സേതുവിന്റെ മുഖപ്രദേശ ത്തു പ്രതിഷ്ഠിക്കുന്നുണ്ട്.ഇപ്രകാരം വാനരന്മാരോടു പറഞ്ഞു. മഹര്ഷിമാരാല് പരിവൃതനായിട്ടു ശ്രീരാമന് സേതുവിങ്കല് മണ ലുകൊണ്ടുള്ള ഒരു ലിംഗത്തെ ശാസ്ത്രവിധിപ്രകാരം പ്രതിഷ്ഠിക്കു

കയും ചെയ്തു.ആ സമയത്തു ശ്രീരാമന് കൗസ്തുഭരത്നത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/186&oldid=170840" എന്ന താളിൽനിന്ന് ശേഖരിച്ചത്