താൾ:Sree Aananda Ramayanam 1926.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൪ ആനന്ദരാമായണം

ഞ്ഞവരായും ഭവിച്ചു. അവർ യാതൊരു ചേഷ്ടയുമില്ലാത്ത വരായിത്തന്നെ കാണപ്പെട്ടു. ആകാശം അവിടെ എപ്പോ ഴും ഗൃഹങ്ങളോടും നക്ഷത്രങ്ങളോടും കൂടിയതായിത്തന്നെ ഇ രുന്നു. ഇങ്ങിനെ ഭൂലോകത്തിൽ സ്വാഹാ, സ്വധവസോ ല്ക്കാരം എന്നിവ ഇല്ലാതെ തീർന്നപ്പോൾ പഞ്ചയജ്ഞങ്ങളുടെ യും മറ്റുള്ള ക്രിയകളുടേയും ലോപംകൊണ്ടു മൂന്നു ലോകങ്ങളും വിറച്ചുപോയി. ഇത്രയുമായപ്പോൾ ദേവന്മാരെല്ലാ വരുംകൂടി ബ്രഹ്മാവിന്റെ അഭിപ്രായപ്രകാരം ഇവിടെ വ ന്നിട്ടു വിന്ധ്യഗിരിയുടെ ഗുരുവായ അഗസ്ത്യമഹർഷിയോട് ഈ ആപത്തിന്ന് ഒരു നിവാരണം വരുത്തിത്തരേണമെ ന്ന് അപേക്ഷിച്ചു. ആ മഹർഷി അപ്പോൾ വളരെ വിഹ്വല നായി ഭവിച്ചു. അപ്പോൾ ഞാൻ, ഹേ അഗസ്ത്യാ നീ ദക്ഷി ണദിക്കിലേക്കു പോയാലും. അവിടെച്ചെന്നു വിന്ധ്യപർവ്വത ത്തെ ബന്ധിച്ചിട്ട് എന്റെ അടുക്കൽതന്നെ വന്നുകൊൾക. നീ ഖേദിക്കേണ്ട. ഞാനും വളരെ താമസിക്കാതെ നിന്റെ ഖേദം കളവാനായിട്ടും സേതുവിങ്കൽ ശ്രീരാമനെ പൂജിക്കുവാ നായിട്ടും ദക്ഷിണദേശത്തിലേയ്ക്കു വരുന്നുണ്ട് എന്ന് അഗ സ്ത്യനോടു പറഞ്ഞു. ഇങ്ങിനെ എന്റെ വാക്കു കേട്ടിട്ട് അ ഗസ്ത്യൻ സന്തുഷ്ടനാകയും കാശിയെ ഉപേക്ഷിച്ചു ലോപാമു ദ്രയോടുംകൂടി വിന്ധ്യൻപർവ്വതത്തിങ്കലേക്കു പോകയും ചെയ്തു. അഗസ്ത്യൻ പത്നിയോടുകൂടി വന്നതു കണ്ടപ്പോൾ വിന്ധ്യൻ വല്ലാതെ ഭയപ്പെട്ടു വിറയ്ക്കുകയും ഭൂമിയുടെ ഉള്ളിലേയ്ക്കു കടപ്പാൻ ഭാവിക്കയോ എന്നു തോന്നുമാറ് അത്ര വളരെ മുണ്ടനായി ഭ വിക്കുകയും ചെയ്തു. എന്നിട്ടു ഹേ ഗുരോ! അടിയനിൽ പ്ര സാദിച്ച് അടിയൻ എന്തു ചെയ്യേണമെന്നു കല്പിച്ചാലും. അ ടിയൻ അവിടുത്തെ കിങ്കരനാണ്. എന്നിങ്ങനെ പറ ഞ്ഞു. അഗസ്ത്യൻ വിന്ധ്യന്റെ ആ വാക്കു കേട്ടിട്ട് ആദരവോടുകൂടി പറഞ്ഞു. ഹേ വിന്ധ്യാ നീ നല്ലവനാകുന്നു, ബുദ്ധിമാനും ആകുന്നു. നീ എന്നേ പരമാർത്ഥമായി അറികയും

ചെയ്യുന്നുണ്ട്. ഞാൻ എനി ഇങ്ങോട്ടു വരുന്നതുവരെ നീ ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/185&oldid=170839" എന്ന താളിൽനിന്ന് ശേഖരിച്ചത്