താൾ:Sree Aananda Ramayanam 1926.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൨ ആനന്ദരാമായണം

വീർപ്പുവിട്ടുകൊണ്ടിരുന്നു. അതുകണ്ടു പരിഭ്രമിച്ചു പർവ്വതം വീ ണ്ടും പറഞ്ഞു. ഹേ സർവ്വകാര്യങ്ങളിലും സമർത്ഥനായ മ ഹർഷേ ഇവിടേയ്ക്കു മനോദുഖം എന്തുതന്നെയായിരുന്നാലും ഞാൻ തീർത്തുതരുന്നുണ്ട് ഭൂമിയെ ഭരിച്ചുകൊണ്ടു നില്ക്കുന്നതിന്നു ള്ളസാമർത്ഥ്യം മേരുമുതലായ പർവ്വതങ്ങൾക്കുണ്ടെന്നു പൂർവ്വപുരുഷ ന്മാർ വർണ്ണിക്കുന്നുണ്ടങ്കിലും വാസ്തവത്തിൽ ഞാൻ ഏകനാ ണു ഭൂമിയെ ഭരിക്കുന്നതു്. ഹിമവാൻ ഗൌരീദേവിയുടെ പി താവും പർവ്വതങ്ങളുടെ രാജാവും പരമശിവന്റെ സംബന്ധിയും ആയതുകൊണ്ട് അദ്ദേഹം സത്തുക്കൾക്ക് മാന്യൻതന്നെ. എ ന്നാൽ മേരു സ്വർണ്ണം നിറഞ്ഞും രത്നമയങ്ങളായ സാനുക്ക ളോടുകൂടിയും ദേവന്മാരുടെ വാസഭൂമിയായും ഇരിക്കുന്നുണ്ടങ്കി ലും എനിക്ക് അതുകൊണ്ടൊന്നും മാന്യത തോന്നുന്നില്ല. അ നേകശതം പർവ്വതങ്ങൾ ഈ ലോകത്തിൽ ഭൂമിക്കു ഭാരത്തിനാ യി വർത്തിക്കുന്നുണ്ട്. അവരെല്ലാം സജ്ജനങ്ങൾക്കു മാന്യന്മാ രുമാണ്. എന്നാൽ അവർക്കള്ള മാന്യത അവരുടെ സ്വന്തം ഭൂമികളിൽ മാത്രമാണ്. ഉദയപർവ്വതം മാന്യരല്ല അവന്റെ ദയയേമാത്രം ആശ്രയിച്ചാണല്ലോ മന്ദേഹന്മാരുടെ ദേഹസമൂഹ ങ്ങൾ നില്ക്കന്നത് നിഷധപർവ്വതവും മാന്യനല്ല. അവൻ ഓ ഷധികളെ ധരിക്കുന്നില്ല. അസ്ത്രപർവ്വതത്തിന്നും മാന്യതപോ രാ അവൻ നിഷ്പ്രയനാകുന്നു. നീലപർവ്വതം നീലംനിറഞ്ഞതാ ണു മന്ദരം അക്രശക്തി പോരാത്തവനുമാണ് .മലയപർവ്വ തം സർപ്പങ്ങൾക്കിരിപ്പിടമാകുന്നു. മൈവതകത്തിന് ഔന്നത്യം പോരാ ഹേമകൂടം ,ത്രികൂടം മുതലായ പർവ്വതങ്ങൾ കൂടം എന്ന വസാനിക്കുന്നതാകയാൽ ശ്രേഷ്ഠങ്ങൾ അല്ലാ. കഷ്ക്കിന്ധപർവ്വ തം, ക്രെഞ്ചപർവ്വതം, സഹ്യപർവ്വതം മുതലായവയ്ക്കു ഭൂമിയുടെ ഭാ രംതാങ്ങുവാൻ ശക്തിയില്ല. ഇപ്രകാരം വിന്ധ്യന്റെ വാക്കു കേട്ടിട്ടു നാരദൻ മനസ്സിങ്കൽ വിചാരിച്ചു. ഇത്ര വളരെ ഗർവ്വു ണ്ടാകുന്നത് ആർക്കു മഹത്വത്തിന്നു ഹേതുവാകയില്ല. ഈ

ലോകത്തിൽ പരമതേജസ്വകളായിട്ടു ശ്രീശൈലം മുതലായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/183&oldid=170837" എന്ന താളിൽനിന്ന് ശേഖരിച്ചത്