താൾ:Sree Aananda Ramayanam 1926.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൭൧ ന്റെ കയ്യിൽ കൊടുത്തു.എന്നിട്ട് ആ വാനരനോടു പറഞ്ഞു. ദക്ഷിണഖണ്ഡത്തിൽ അഗസ്ത്യൻ ഉള്ളതുകൊണ്ട് മുമ്പുതന്നെ ഞാൻ അദ്ദേഹത്തിന്റെ നിശ്ചയപ്രകാരം അങ്ങോട്ടുവരുവാൻ നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോൾ വിശേഷിച്ചും രാമന്റെ കല്പന യും ആയല്ലോ. ഇനി ഞാൻ അങ്ങോട്ടു വന്നേയ്ക്കാം ." ഇപ്ര കാരം ഞാൻ പറഞ്ഞതുകെട്ടിട്ടു ഹനുമാൻ "എപ്പോഴാണ് ഇ വിടുന്ന് അങ്ങോട്ട് എഴുന്നള്ളേണമെന്ന് അഗസ്ത്യമഹർഷി നിശ്ചയിച്ചത് ? അടിയനിൽ കനിവുണ്ടായിട്ട് ആ കഥ അരു ളിച്ചെയ്യണം" എന്നിങ്ങനെ പറഞ്ഞു. ഹനുമാന്റെ വാക്കു കേട്ടിട്ടു ഞാൻ അവനോട് പറയുവാൻ തുടങ്ങി. ഹേ മാരുതേ! ആ പൂർവ്വകഥയേ ഞാൻ നിനക്കു പറഞ്ഞുതരാം, കേട്ടാലും : "ഒരിക്കൽ ശ്രീനാരദൻ നർമ്മദാജലത്തിൽ സ്നാനംചെയ്തു സർവ്വ ദേഹികൾക്കും അഭീഷ്ടദാതാവായി ഓങ്കാരസ്വരൂപനാ യിരിക്കുന്ന പരമാത്മാവിനെ പൂജിച്ചുപോവുകയായിരുന്നു. പോകുംവഴിക്ക് അദ്ദേഹം തന്റെ മുമ്പിൽ വിന്ധ്യപർവ്വതത്തെ ദർശിച്ചു. ആപർവ്വം സംസാരതാപത്തെക്കളയുന്ന രേവാന ദിയിലെ ജലത്താൽ അലങ്കരിക്കപ്പെട്ടും സ്ഥാവരവും ജംഗമവും ആയ രണ്ടു റൂപങ്ങളെക്കൊണ്ടു ഭൂമിയുടെ വസുമതി എന്ന സം ജ്ഞയെ അന്വർത്ഥമാക്കി ചെയ്തും ഇരുന്നിരുന്നു. ഇങ്ങിനെ ഇ രിക്കുന്ന വിന്ധ്യൻ നാരദനെക്കണ്ടിട്ടു വഴിപോലെ എതിരേറ്റു ഗൃഹത്തിലേയ്ക്കു കൂട്ടിക്കൊണ്ടുവന്ന് ആദരവോടുകൂടി പൂജിച്ചു. നാരദൻ അല്പം വിശ്രമിച്ചു തളർച്ചതീർന്നപ്പോൾ വിന്ധ്യൻ വ ണങ്ങിക്കൊണ്ടു പറഞ്ഞു . നിന്തിരുവടിയുടെ പാദരേണുക്കളെ ക്കൊണ്ട് അടിയന്റെ പാപസമൂഹമെല്ലാം പരിഹരിക്കപ്പെട്ടു. നിന്തിരുവടിയുടെ ദേഹകാന്തികൊണ്ട് അടിന്റെ അന്തർഭാ ഗത്തിലുള്ള തമസ്സും പരിഹൃതമായി. എനിക്കിന്നു സർവ്വപാപ ഹരമായ ഒരു സുദിനമാകുന്നു. പൂർവ്വജന്മങ്ങളിൽ ചിരകാലം സമ്പാദിച്ചിട്ടുള്ള സുകൃതങ്ങളെല്ലാം ഇന്നു ഫലിച്ചു. എന്റെ ധരാധരത്വം ഇന്നു ഗിരികളുയെ ഇടയിൽ മാന്യമായി ഭവിക്കും

ഇങ്ങിനെ വിന്ധ്യൻപറഞ്ഞതു കേട്ടിട്ടു നാരദൻ കുറച്ചുനേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/182&oldid=170836" എന്ന താളിൽനിന്ന് ശേഖരിച്ചത്