താൾ:Sree Aananda Ramayanam 1926.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൭

ണ്? ഒരാളെ ആക്കി അടച്ചിരുന്ന പെട്ടിയിൽ ഇപ്പോൾ മൂന്നുപേർ ഇനിയും വർദ്ധിച്ചു വർദ്ധിച്ചു അസംഖ്യകോടി മനുഷ്യരായി വുവാൻ വിരോധമുണ്ടോ? അക്കൂട്ടത്തിൽ രാമനും ഉണ്ടായിക്കൂടെന്നുണ്ടോ? അങ്ങിനെ ഈക്ഷണത്തിൽ തന്നെ ദശരഥങ്കൽനിന്നു രാമൻ ആവിർഭവിച്ച് ഇപ്പോൾ തന്നെ നിന്നെ കൊന്നു എന്നു വരരുത്? നിണക്ക് ഉള്ള ആയുസ്സ് ഇപ്പോൾതന്നെ അവസാനിപ്പിക്കുവാൻ തുടങ്ങുന്നതെന്താണ്? എന്താണു വരുന്നതെന്നുവെച്ചാൽ വരട്ടെ. അതിന്നു വേണ്ടതു പിന്നീട് ആലോചിക്കാം. അതുകൊണ്ട് ഈ പെട്ടിയെ ദൂതന്മാർ മുഖേന അയോദ്ധ്യയിലേയ്ക്ക് അയച്ച് നീ ഇവിടെ സുഖമായി ഇരുന്നു കൊൾക. എന്റെ വാക്ക് ഒരിക്കലും പിഴച്ചുപോകയില്ല. കർമ്മഗതി ആർക്കും ഒഴിക്കുവാൻ പാടില്ലാത്തതുകൊണ്ട്, എന്തുതന്നെ ചെയ്താലും വരുവാനുള്ളതു വരികതന്നെ ചെയ്യും'.

  ബ്രഹ്മാവു മേൽപ്രകാരം അരുളിചെയ്തതു കേട്ടപ്പോൾ

ഭീതനായിത്തീർന്ന രാവണൻ ഉടൻത്തന്നെ ഭൂതന്മാരോട് ആ പെട്ടിയെ അയോദ്ധ്യാനഗരത്തിൽ എത്തിക്കുവാൻ കല്പിച്ചു. ഭൂതന്മാർ പെട്ടി ചുമന്ന് അയോദ്ധ്യാനഗരത്തിൽ കൊണ്ട് പോയി വെച്ചു രാവണന്റെ അടുക്കലേയ്ക്കു മടങ്ങിപ്പോയി. അയോദ്ധ്യയിലെ നിവാസികൾ ദശരഥമഹാരാജാവിനെ സന്ദർശിച്ചു സന്തോഷഭരിതന്മാരായി തീർന്നു. കോസലരാജാവ് ഈ വർത്തമാനം അറിഞ്ഞ ഏറ്റവും സന്തോഷിച്ചു കൌസല്യയെ വിധിപ്രകാരം ദശരഥന്നു വിവാഹം ചെയ്തുകൊടുക്കുകയും, വിശേഷിച്ചു തന്റെ രാജ്യത്തെകൂടി ദശരഥന്നു നൽകുകയും ചെയ്തു. അന്നു മുതൽ കോസലരാജ്യം സൂർയ്യവംശകാജാക്കന്മാർക്കു സിദ്ധിക്കുകയും, ആ വഴിക്ക് അവർ കോസലേശ്വന്മാർ എന്നു പ്രസിദ്ധിയെ പ്രാപിക്കുകയും ചെയ്തു. ഇങ്ങിനെ ദശരഥൻ കൌസല്യയേ വിവാഹം ചെയ്തതിന്നുശേഷം, രണ്ടാമതു മഗധരാജപുത്രിയായ പരമസുന്ദരിയായ കൈകേയിയേയും, വിവാഹം ചെയ്യു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/18&oldid=170833" എന്ന താളിൽനിന്ന് ശേഖരിച്ചത്