താൾ:Sree Aananda Ramayanam 1926.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൬ ആനന്ദരാമായണം

വാൻ എന്റെ ഒരുമിച്ചുതന്നെ ഉണ്ടായിരിക്കണം.' ഇങ്ങിനെ വാനരന്മാരോടു കല്പിച്ചിട്ട് വിഭുവായ ശ്രീരാമൻ സേനാമദ്ധ്യ വിവർത്തിയായിക്കൊണ്ടു ദക്ഷിണദിക്കിലേക്കു പുറപ്പെട്ടു.ആ സമയത്തു വാനരന്മാർ ഭയങ്കരങ്ങളായ ഭൂ ഭൂ എന്ന ശബ്ദങ്ങൾ പുറപ്പെടുവിച്ചു. പണവം, ആനകം , ഗോമുഖം മുതലായവ യേക്കൊണ്ടു വാദ്യങ്ങൾ മുഴക്കി. മത്തവാരണങ്ങളോടു തുല്യ ന്മാരും കാമരൂപികളുമായ എല്ലാ വാനരന്മാരും ഒന്നിച്ചു ചേ ർന്നു യാത്ര പുറപ്പെട്ടു. അവർ രാപ്പകൽ ഇടവിടാതെ നടന്നിരു ന്നു. ഒരിക്കലും കുറച്ചുനേരംപോലും നില്ക്കുക ഉണ്ടായിട്ടില്ല . ഇ ങ്ങിനെ ശ്രീരാമൻ ലങ്കയിലേക്ക് എഴുനള്ളുമ്പോൾ ശുഭസൂച കങ്ങളായ ശകുനങ്ങൾ കാണപ്പെട്ടു. അവർ സഹ്യപർവ്വതവും മലയപർവ്വതവും കടന്നു ക്രമപ്രകാരം തെക്കെ സമുദ്രത്തിങ്കൽ എത്തിച്ചേർന്നു. സമുദ്രത്തിലെമണൽതിട്ടിൽ ശ്രീരാമൻ സൈ ന്യങ്ങളുടെ താവളം ഉറപ്പിച്ചു. വാനരന്മാർ സമുദ്രം കടക്കുവാ നുള്ള ഉപായത്തെപ്പറ്റി മന്ത്രാലോചനയും ചെയ്തുതുടങ്ങി.

      ഇതിനിടയിൽ രാവണൻ, ലങ്കാപട്ടണത്തിൽ ഹനൂമാ

നാൽ ചെയ്യപ്പെട്ട പരാക്രമങ്ങൾ കണ്ടിട്ടു പ്രഹാസ്തൻ മുതലാ യവരോടു പറഞ്ഞു."ഇനിമേലിൽ എങ്ങിനെയാണു വന്നുകൂ ടുക എന്നറിഞ്ഞില്ല. ഒരു വാനരൻ വന്നിട്ടുതന്നെ നമ്മുടെ എല്ലാം മുമ്പിൽവെച്ചു പട്ടണംകത്തിച്ചു, സീതയെ കണ്ടു,ഉ ദ്യാനം തകർത്തു, രാക്ഷസന്മാരെ യുദ്ധത്തിൽ കൊന്നു,എന്റെ ഏറ്റവും പ്രിയപ്പെട്ട എളയ മകനേയും യുദ്ധം ചെയ്തുകൊന്നു." ഇങ്ങിനെ രാവണൻ പറഞ്ഞപ്പോൾ മന്ത്രിമാരെല്ലാവരുംകൂടി അദ്ദേഹത്തെ ധൈർയ്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു."ഹേ രാ ജാവേ! അവൻ ഒരു വാനരനാണല്ലോ എന്നുവെച്ചു ഞങ്ങൾ ഉപേക്ഷിക്കുകയാണു ചെയ്തത്. കല്പിച്ച് ഉത്തരവു തരുന്നപ ക്ഷം ഞങ്ങൾ ലോകത്തിലെങ്ങും വാനരന്മാർതന്നെ ഇല്ലെന്നാ ക്കിക്കളയാം" ഈ അവസരത്തിൽ രാക്ഷസേശ്വരനായ രാ വണനോടു കുംഭകർണ്ണൻ പറഞ്ഞു. "ഇവിടുന്നു ചെന്നു സീത

യെ അപഹരിച്ചുവല്ലോ.ഇതു നന്നായില്ല. ഇരിക്കട്ടെ. ഇവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/177&oldid=170830" എന്ന താളിൽനിന്ന് ശേഖരിച്ചത്