താൾ:Sree Aananda Ramayanam 1926.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൫൯

ശത്തേയ്കുതന്നെ പൊങ്ങി പറന്നും അനന്തരം ഗരുഡൻ ത ന്റെ പിതാവായ കശ്യപമഹർഷിയെ ചെന്നു കണ്ട്'എനിയ്കു ഭക്ഷണത്തിനു ശുദ്ധമായ ഒരു ഭൂമിയെ നിർദ്ദേശിച്ചുതരണം' എ ന്നിങ്ങിനെ ഉണർത്തിച്ചു. അതു കേട്ടിട്ടു കശ്യപൻ പറഞ്ഞു. 'ഇവിടെനിന്നു നൂറുയോജന സമുദ്രം കടന്നു ചെന്നാൽ ലങ്ക എന്ന ഒരു ശുദ്ധഭൂമി കാണാം. അവിടെവെച്ചു നീ ഭക്ഷിച്ചു കൊൾക' ഇപ്രകാരം പിതാവിന്റെ വചനമനുസരിച്ചു ഗരു ഡൻ ക്ഷണനേരംകൊണ്ടു ലങ്കാഭൂമിയിൽ പറന്നു ചെന്നു. അ വിടെ തന്റെ ചിറകുകൾ ഉയർത്തി അവയിന്മേ വൃക്കശാഖ യെ വെച്ചു കാലുകളെക്കൊണ്ട് എടുത്തിട്ടുള്ള ഗൃദ്ധ്രം,ഗജം,ന ക്രം എന്നിവയെ ഗരുഡൻ യഥേഷ്ടം ഭുജിക്കുകയും ചെയ്തു.അ വുടെ അസ്ഥികളെക്കൊണ്ട് അവിടെ ഉന്നതങ്ങളായ മൂന്നു ശൃംഗങ്ങൾ ഉണ്ടായി. അതാണു'ത്രികുടം' എന്നു പേരായ ല ങ്കാരാജ്യത്തെ പർവ്വതരാജനായി ചമഞ്ഞത്. അതിന്റെ ശിഖ രങ്ങളിൽ ഗരുഡൻ താൻ കൊത്തിക്കൊണ്ടുപോന്ന വൃക്ഷശാ ഖയെ സ്ഥാപിച്ചിട്ടു ഗരുഡൻ പോകയും ചെയ്തു. ബാലഖില്യ ന്മാരാകട്ടെ തപസ്സിന്റെ അവസാനത്തിങ്കൽ പരമമായ വി ഷ്ണുപദത്തേയും പ്രാപിച്ചു. ആ വൃക്ഷശാഖ ത്രികൂടപർവ്വതത്തി ന്റെ മൂന്നു ശിഖരങ്ങളിലുമായി പിന്നീടു ശിലാരൂപത്തിൽ ആ യി ചമഞ്ഞു. അതിനെ അജ്ഞാനം നിമിത്തം രാക്ഷസന്മാർ അറിയുന്നില്ല. ആ കല്ലു ലങ്കാദഹനത്തിൽ അഗ്നികൊണ്ട് ഉ രുകി നിലത്തേയ്ക്കു പതിച്ചു. ആ ഉരുകിയ സ്വർണ്ണത്തിന്റെ സമ്പർക്കംകൊണ്ടാണ് ലങ്കയിലെ ഭൂമി സ്വർണ്ണവർണ്ണമായി തീ ർന്നത്"

   മേൽപ്രകാരുള്ള ലങ്കാഭൂമിയെ കണ്ടു ശങ്കിതനായിത്തീർന്ന

ഹനൂമാൻ സീത എവിടെയാണെന്ന് അന്വേഷിച്ച് ചെന്ന പ്പോൾ അശോകവൃക്ഷത്തിന്റെ മൂലത്തിൽ സീതയെ കണ്ടിട്ടു 'ഹേ ജാനകീ!ഇവിടുന്നു അടിയന്റെ ചുമലിൽ കയറി ഇരു ന്നാൽ ഇന്നുതന്നെ രാമനെ കാണുവാൻ കളിയും'എന്നു പറ

ഞ്ഞു. അതിനു സീത 'ഹേ വാനരാ! എന്നെ ആപത്തിൽനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/170&oldid=170823" എന്ന താളിൽനിന്ന് ശേഖരിച്ചത്