താൾ:Sree Aananda Ramayanam 1926.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൮ ആന്ദരാമായണം

കാലുകള് പിടിച്ചുവലിച്ചതുകൊണ്ട് ഈ പൊയ്കയില് തന്നേ ഒരു മുതലയായി തീരട്ടെ"എന്നു ഗന്ധര്വ്വനെ ശപിക്കുകയും ചെയ്തു.ശാപമോക്ഷത്തിന്നായി ഗന്ധര്വ്വന് പ്രാര്ത്ഥിച്ചപ്പോള് 'വിഷ്ണുഭഗവാന് നിന്നെ ഉദ്ധരിക്കും'എന്നിങ്ങിനെ മഹര്ഷി ശാ പമോക്ഷവും കൊടുത്തു.ഇപ്രകാരം പൂര്വ്വശാപം നിമിത്തം വ ലുതായ സങ്കടത്തില്പെട്ട അവരിരുവരേയും ഭഗവാന് ഉദ്ധര ണം ചെയ്തിട്ട് അവരോടുംകൂടി സ്വസ്ഥാനത്തേയ്ക്കു തിരിച്ചുപോ കയും ചെയ്തു.അപ്പോള് ഭഗവാന്റെ വാഹനമായ ഗരുഡന് തവിക്കു വല്ലാതെ വിശക്കുന്നു എന്നു പറഞ്ഞപ്പോള് ഭഗവാന് 'നീ ആ പൊയ്കയിലേയ്ക്കുതന്നെ പൊയ്ക്കൊള്ക.അവിടെ എ ന്നാല് മോചിപ്പിക്കപ്പെട്ട ആനയുടേയും മുതലയുടേയും ദേ ഹങ്ങള് കിടക്കുന്നുണ്ടല്ലോ;അവയെ യഥേഷ്ടം തിന്നു വിശപ്പു മാ റ്റിക്കൊള്ക'എന്ന് അരുളിചെയ്തു.ഗരുഡന് അതുപ്രകാ രം പൊയ്കയിലേയ്ക്കു ചെന്നപ്പോള് ഭ്രഭംഗനെന്ന ഗൃദ്ധ്രരാജന് മേല്പറഞ്ഞ മൃതദേഹങ്ങളുടെ സമീപത്ത് അവയെ തിന്മാനായി എത്തീട്ടുണ്ടായിരുന്നു.ഗരുഡന് ആ ഗൃദ്ധ്രത്തെ കൊല്ലുകയും പിന്നെ ഒരു കാല്കൊണ്ടുഗൃദ്ധ്രരാജന്റെ ശവത്തേയും മറ്റെ കാല്കൊണ്ടു ഗജനക്രങ്ങളുടെ ദേഹങ്ങളേയും എടുത്തിട്ട് അ വയെ കൊത്തി തിന്മാന് ശുദ്ധമായ ഒരു സ്ഥലം എവിടെ യാണെന്നു നോക്കിക്കൊണ്ടു യാത്രചെയ്തു.അപ്പോള് ശ്രീപാല്കട ലിന്റെ തീരത്തു 'ജാംബുനദം' എന്ന വൃക്ഷം നില്ക്കുന്നതായി കണ്ടു.അത് ഒരായിരം യോജന നീളവും വണ്ണവും ഉയരവും ഉള്ള ശോഭനമായ ഒരു വൃക്ഷമായിരുന്നു.ഗരുഡന് അതിന്റെ വിശാലമായ കൊമ്പത്തു പറന്നു ചെന്നിരിക്കുകയും അപ്പോള് ആ കൊമ്പു ഭാരം സഹിക്കാതെ,അതിന്മേല് തലകീഴാക്കി തൂ ങ്ങിനിന്നു വളരെക്കാലമായി തപസ്സുചെയ്യുന്ന അരുപതിനാ യിരം ബാലഖില്യന്മാര് എന്ന താപസന്മാരോടുകൂടി മുറിയുക യും ചെയ്തു.ആ മരക്കൊമ്പത്തു തപസ്സു ചെയ്യുന്ന താപസ ന്മാര് താഴെ വീണാല് തന്നെ ശപിക്കുമെന്നു ഭയപ്പെട്ടു ഗരു

ഡന് ആ കൊമ്പു കൊക്കുകൊണ്ടു കൊത്തിയെടുത്ത് ആകാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/169&oldid=170821" എന്ന താളിൽനിന്ന് ശേഖരിച്ചത്