താൾ:Sree Aananda Ramayanam 1926.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൫൭ ആ ഗജേന്ദ്രനെ മുതലയേയും ജലത്തിൽ നിന്നു ഉദ്ധരിച്ചു. ജലചാരിയായ നക്രത്തെ ചക്രംകൊണ്ടു കൊന്നു ശരണാഗത നായ ഗജേന്ദ്രനെ ബന്ധനത്തിൽനിന്നു മോചിപ്പിച്ചു. ഈ ഗജം പണ്ടു പാണ്ഡ്യരാജാവായ ഇന്ദ്രദ്യുമ്നനായിരുന്നു. ഒരിക്ക ൽ തപോനിഷ്ഠനായ ഇന്ദ്രദ്യുമ്നൻ സമാധിയിൽ മുഴുകി ഇരിക്ക യായിരുന്നു. അപ്പോൾ കംഭോത്ഭവനായ അഗസ്ത്യമഹർഷി യദൃശ്ചയാ അദ്ദേഹത്തിന്നടുക്കൽ ചെല്ലുക ഉണ്ടായി. ധ്യാനത്തിൽ ഇരിക്കുന്ന രാജാവ് മഹർഷി എഴുന്നെള്ളിയ കഥ അ റിഞ്ഞില്ല.മഹർഷിയാകട്ടെ രാജാവ് തന്നെ കണ്ടപ്പോൾ എഴു നീല്ക്കാത്തതുകൊണ്ട് അദ്ദേഹത്തിന്നിങ്ങനെ ശാപം നല്കി "തപസ്സു നിമിത്തമായ ഗർവ്വംകൊണ്ടു മതിമറന്നുപോയ നീ ഞാൻ വന്നപ്പോൾ എഴുന്നീറ്റില്ലല്ലോ.ഇതു നിമിത്തം നീ ഒരു ഗജമായി ഭവിച്ചു വളരെക്കാലം മതത്തോടുകൂടി കാട്ടിൽ കിട ക്കട്ടെ."ഇങ്ങിനെ മഹർഷിയുടെ ശാപം കേട്ടിട്ടു രാജാവ് അദ്ദേ ഹത്തെ വീണ്ടും വീണ്ടും നമസ്ക്കരിച്ചു ശാപമോക്ഷത്തെ പ്രാർത്ഥി ച്ചു.അപ്പോൾ മഹർഷി പറഞ്ഞു 'നിണക്കു മുക്തി വിഷ്ണുവി ന്റെ കയ്യിൽനിന്നും വേണം കിട്ടുവാൻ . എപ്പോഴാണോ ന് ന്നെ മുതല പിടിക്കുന്നത് അപ്പോൾ വിഷ്ണുഭഗവാൻ അപ്പോൾ മുക്തിയെ തരും'.ഈ ശാപം നടന്ന കാലത്തുതന്നെ ഹ്ര ഹ്ര എന്നു പേരായ ഗന്ധർവ്വശ്രേഷ്ഠൻ അനേകം അപ്സരസ്ത്ത്രീകളാൽ സേവിക്കപ്പെട്ടുംകൊണ്ടു ഈ പൊയ്കയിൽ ജലക്രീഡ ചെയ്യു വാൻ വരിക ഉണ്ടായി . അപ്പോൾ ദേവലൻ എന്ന മഹർഷി പൊയ്കയിൽ * അഘമർഷണത്തിന്നായി വളരെനേരം സ്ഥിതി ചെയ്തു. പൊയ്കയിൽ സംസ്ഥിതനായ മഹർഷിയെ അവിടെനി ന്നു നീക്കം ചെയ്പാൻ ഗന്ധർവ്വൻ വിചാരിച്ചു. അദ്ദേഹം സ്വ യം വെള്ളത്തിൽ മുങ്ങി ചെന്നു മഹർഷിയുടെ കാലുകളെ ത ന്റെ കൈകളെക്കൊണ്ടു മുറുകെ പിടിച്ചു വലിക്കുവാൻ തുട ങ്ങി.മഹർഷി ഇതറിഞ്ഞിട്ടു "നീ മുതലയെപ്പോലെ എന്റെ

   *  അഘമർഷണം പാപം പോക്കൽ.അഘമർഷണങ്ങൾ എന്നു പേരാ

യ മന്ത്രങ്ങൾ ജപിച്ചു ജലത്തിൽ മുങ്ങുകയാണ് ഇത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/168&oldid=170820" എന്ന താളിൽനിന്ന് ശേഖരിച്ചത്