താൾ:Sree Aananda Ramayanam 1926.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൬ ആനന്ദരാമായണം

പൊയ്കയിലേയ്ക്ക ചെല്ലുകയുണ്ടായി. ദാഹം സഹിക്കാതെ വെ ള്ളം കുടിക്കുവാനായിട്ട് ആ കൊമ്പൻ പൊയ്കയിൽ ഇറങ്ങി അവൻ വെളളം കുടിച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളത്തിന്നു ള്ളിൽ താമരകളുടെ ഇടയിൽ പതൂങ്ങി കിടന്നിരുന്ന മുതല അവനെ കടന്നുപിടിച്ചു. രൌദ്രമൂർത്തിയും അതിബലവാനുമായ നക്രം ഇപ്രകാരം ഗജയൂഥങ്ങളുടെ മദ്ധ്യഗതനായ ഗജേന്ദ്രനേ ആകർഷിച്ചു. ആന കരയിലേയ്ക്കു വലിക്കുമ്പോൾ മുതല വെള്ള ത്തിലേയ്ക്കും വലിയ്ക്കും. അതു കണ്ടിട്ടു പിടിയാനകള്ട ഉറക്കെ നിലവിളിക്കും. അദൃശ്യാകൃതിയായ മുതല ആനയെ താമരവ നത്തിലേയ്ക്കു വലിച്ചുകൊണ്ടു പോകും. അപ്രകാരം ബലവാ നായ നക്രത്താൽ ആകർഷിക്കപ്പെട്ടു പരവശനായി ചമഞ്ഞ കൂട്ടുതലവനായ കൊമ്പനെ കണ്ടു ദു:ഖം സഹിക്കാതെയായിട്ടു മറ്റുള്ള ഗജങ്ങൾ നിലവിളിച്ചുവെങ്കിലും അവന്റെ കാൽ പിടിച്ചു കരയ്ക്കു കയറ്റുവാൻ അവയെക്കൊണ്ടു സാധിച്ചില്ല. ഇങ്ങിനെ ആനയും മുതലയും തമ്മിൽ പിടിയും വലിയും ആയി ട്ടുള്ള യുദ്ധം ആയിരം ദിവ്യസംവത്സരം തുടർന്നുകൊണ്ടിരുന്നു. അതിഘോരങ്ങളായ വരുണപാശങ്ങളാലും നാഗപാശങ്ങളാ ലും ചുറ്റി കെട്ടപെട്ട് ആന അങ്ങോട്ടും ഇങ്ങോട്ടും അനങ്ങു വാൻ വയ്യാതെ കുഴങ്ങി ഏറ്റവും മുഴക്കമുള്ള ഘോരശബ്ദങ്ങ ളെ അവൻ എപ്പോഴും പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഘോര നക്രത്താൽപിടിക്കപ്പെട്ടു ദു:ഖിതനായി ഉത്സാഹമില്ലാതെ ച മഞ്ഞു വലുതായ ആപത്തിൽ അകപ്പെട്ട നക്രത്തെ ഗജേന്ദ്രൻ ഒടുവിൽ ഇന്ദ്രിയങ്ങളെ ഒതുക്കി മനഃശുദ്ധിയോടുകൂടി ആപ ന്നാർത്തിഹരനായ മഹാവിഷ്ണുവിനെ ധ്യാനിച്ചു. തുമ്പിക്കയ്യി ന്റെ തലപ്പുകൊണ്ടു പൊൻതാമരപൂവ്വ് പൊട്ടിച്ചു മനസ്സു കൊണ്ടു ധ്യാനിച്ച് ആപത്തിൽനിന്നു രക്ഷകിട്ടുവാൻ പ്രാ ർത്ഥിച്ചു ആ ഗജേന്ദ്രൻ സ്തോത്രോച്ചാരണത്തോടുകൂടി ഭഗവാ നെ പൂജിച്ചു. അവന്റെ സ്തുതികൊണ്ടു മനംതെളിഞ്ഞു പരമ കാരുണികനും ദേവദേവനുമായ വിഷ്ണു ഗരുഡാരൂഢനായിട്ട്

അവിടെ എഴുന്നെള്ളി. അവിടുന്നു മുതലയാൽ പിടിക്കപ്പെട്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/167&oldid=170819" എന്ന താളിൽനിന്ന് ശേഖരിച്ചത്