താൾ:Sree Aananda Ramayanam 1926.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൫൫ ത്താൻ പറഞ്ഞു ഹനുമാൻ ദേഹത്യാഗത്തിന്ന് ഒരുങ്ങിയതു കണ്ടപ്പോൾ ആകാശത്തുനിന്നു സന്തോഷപ്രദമായ ഒരു അ ശരീരിവാക്ക് ഉണ്ടായി. " ഹേ വാനരാ! നീ ഖേദിക്കേണ്ട, കല്യാണിയായ സീത ദഹിച്ചുപോയിട്ടില്ല. നീ ഉടനെ സീത യേ ചെന്നുകണ്ടു ശ്രീരാമന്റെ സമീപത്തേയ്ക്കു പൊയ്ക്കൊൾക" ഈ വാക്കു കേട്ടിട്ടു ഹനുമാൻ ആനന്ദഭരിതനായിതീർന്നു. പിന്നെ വേഗത്തിൽ ജാനകിയെ കാണ്മാനായി അശോകവ നികയിലേയ്ക്കു പോകുകയും ചെയ്തു. ആ സമത്തു ഹനൂമാൻ സ്വർണ്ണപേഷ്ടിതമായ ലങ്കയി ലെ ഭൂമിയെ ദർശിച്ചു. ഈ സ്വർണ്ണപേഷ്ടനത്തിന്നുള്ള കാരണ ത്തെ ഞാൻ പറയാം. ഹേ പാർവ്വതി ! നീ കേട്ടുകൊൾക. "ഹേ ദേവീ ! പണ്ടു ത്രികൂടം എന്ന പ്രസിദ്ധമായ ഒരു പർവ്വതം ഉ ണ്ടായി. അതു ക്ഷീരസമുദ്രത്താൽ ചുറ്റപ്പെട്ടതും പതിനായി രം യോജന ഉയരമുള്ളതും അത്രതന്നെ വിസ്താരമുള്ളതുമാണ് അതു മൂന്നു കൊടുമുടികളെക്കൊണ്ടു സമുദ്രത്തേയും ദിക്കുകളേ യും ആകാശത്തേയും ജ്വലിപ്പിച്ചുംകൊണ്ടിരിക്കന്നു. ആ മൂന്നു കൊടുമുടികളിൽ ഒന്നു വെള്ളികൊണ്ടുള്ളതും മറ്റൊന്ന് ഇരു മ്പു കൊണ്ടുള്ളതും പിന്നത്തേതു സ്വർണ്ണമയവുമാകുന്നു. ഈ ത്രി കൂടാചലത്തിന്റെ താഴ്പരയിൽ മഹാത്മാവായ വരു​ണദേവ ന്റെ ഋതുമത്ത് എന്ന ഉദ്യാനം സ്ഥിതി ചെയ്യുന്നു. അതു ദേവ സ്ത്രീകൾ കളിക്കുന്ന പൂങ്കാവനമാണ്. ഈ ഉദ്യാനത്തിൽ ശോഭിക്കുന്ന പൊൻതാമരപൂക്കൾ നിറഞ്ഞും ആമ്പൽപൂവ്വ്, കരിങ്കൂവളപൂവ്വ്, കല്ല്യാണസൌഗന്ധികപൂവ്വ്, താമരപൂവ്വ് എന്നിവയുടെ കാന്തി കലർന്നും ഉള്ള വിശാലമായ ഒരു പൊയ്ക ഉണ്ട്. ഈ പൊയ്കയെ കൃതഘ്നന്മാരും മുശംസൻമാരും നാസ്കി കന്മാരും ആയവർക്കു കാണ്മാൻ കഴികയില്ല. ആ പൊയ്കയി ലെ ജലത്തിൽ വലിയ ദുഷ്ടനും വിരൂപനും ദുജ്ജയനും മഹാ ബലവാനുമായിട്ട് ഒരു ആനപിടിയൻമുതല ഉണ്ടായിരുന്നു. അങ്ങിനെ ഇരിക്കുന്ന കാലത്ത് ഒരു കൊമ്പനാന വെള്ളം ദാ

ഹിച്ചു വലഞ്ഞു പിടിയാനകളാൽ പരിവാരിതനായിട്ട് ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/166&oldid=170818" എന്ന താളിൽനിന്ന് ശേഖരിച്ചത്