താൾ:Sree Aananda Ramayanam 1926.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൪ ആനന്ദരാമായണം

ത്തൂങ്ങി ഞാന് ആത്മഹത്യ ചെയ്യുന്നുണ്ട്.അതല്ലാതെ എ ന്റെ നിന്നിതമായ മുഖം രാമന്റെ മുമ്പില് കാണിക്കുകയോ? അങ്ങിനെ ചെയ്താല് രാമന് സീതയുടെ വര്ത്തമാനം കേട്ടിട്ടു വേഗത്തില് മരിച്ചുപോകും.രാമന് മരിച്ച ദുഃഖം കൊണ്ടു തീ ര്ച്ചയായും ലക്ഷ്മണനും മരിക്കും.അവരിരുവരും മരിച്ചാല് പി ന്നെ അവര്ക്കുവേണ്ടി സുഗ്രീവനും മന്ത്രിമാരോടുകൂടി മരിച്ചു പോകും.സുഗ്രീവൻ മരിച്ചാൽ ഏറ്റവും ലാളിച്ചു വളര്ത്ത പ്പെട്ട അംഗദനും മരണം പ്രാപിക്കും.പിന്നെ പുത്രശോകം കൊണ്ടു താരാദേവിയും മരിച്ചുപോകും.രാജാവു മരിച്ചതിന്നു ശേഷം വാനരന്മാരും ജീവിച്ചിരിക്കയില്ല.എന്നല്ലാ,പതി ന്നാലുവര്ഷം തികഞ്ഞു പതിനഞ്ചാമത്തെ കൊല്ലം വന്നാല് ഭരതനും മരിക്കും.രാമനെക്കുറിച്ചുള്ള ദുഃഖംകൊണ്ടു കൌസല്യ യും പുത്രദുഃഖത്താല് സുമിത്രയും,അപ്രകാരം തന്നെ സര്വ്വാന ര്ത്ഥങ്ങളേയും ഉണ്ടാക്കിത്തീര്ത്ത ദുഷ്ടയായ കൈകേയിയും മരി ച്ചുപോകും.ബന്ധുക്കള് മരിച്ചുള്ള ദുഃഖംകൊണ്ടു ശത്രുഘ്നനും രാമന്നുവേണ്ടി മഹര്ഷിമാരും ജീവനെ കളയും.രാമഭക്തന്മാ രായ മന്ത്രിമാരും സുഹൃജനങ്ങളും മരിക്കുക തന്നെ ചെയ്യും. സീതയുടേയും കൌസല്യയുടേയും സുമിത്രയുടേയും കൈകേയി യുടേയും പിതൃഗൃഹത്തിലുള്ളവരും അവരുടെ ചാര്ച്ചക്കാരും എ ല്ലാം നശിച്ചുപോകും.രാജവംശം മുടിഞ്ഞുകഴിഞ്ഞാല് പ്രജ കള് സ്വേച്ഛപോലെ പ്രവര്ത്തിച്ചുതുടങ്ങും.അപ്പോള് ചരാ ചരമായ പ്രപഞ്ചം മുഴുവന് മുടിഞ്ഞുപോകും.ഭൂമിയിലുള്ള ജീ വികളെല്ലാം നശിച്ചുപോയാല് സ്വര്ഗ്ഗത്തിലുള്ള ദേവന്മാരും ഹവ്യകവ്യങ്ങള് കിട്ടാതെയായിട്ടു നശിച്ച കൂട്ടത്തിലാവും.ഇ പ്രകാരം അകാലത്തില് പ്രളയം വന്നു തന്റെ സൃഷ്ടികളെ ല്ലാം നഷ്ടമായതു കണ്ടാല് അതു വിചാരിച്ചുള്ള പശ്ചാത്താ പംകൊണ്ടു സൃഷ്ടികര്ത്താവായ ബ്രഹ്മാവും മരിക്കുകതന്നെ ചെ യ്യും.ഈ വഴിക്ക് ആ ബ്രഹ്മാണ്ഡം മുഴുവന് തീര്ച്ചയായും ന ശിക്കും.ഈ നാശങ്ങള്ക്കെല്ലാം കാരണമായിട്ടു വിധി എ

ന്നേ സൃ​ഷ്ടിച്ചുവല്ലോ" എന്നിങ്ങനെ ഖേദത്തോടുകൂടി തന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/165&oldid=170817" എന്ന താളിൽനിന്ന് ശേഖരിച്ചത്