താൾ:Sree Aananda Ramayanam 1926.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൫൧

ങ്ങി.എന്നിട്ടും ഫലം ഉണ്ടായില്ല.പിന്നെ രാജകല്പനപ്രകാ രം ലങ്കയിലുള്ള സ്ത്രീപുരുഷന്മാരുടെ വസ്ത്രങ്ങളെല്ലാം ബലാല് ക്കാരേണ അപഹരിച്ചുകൊണ്ടുവന്ന് അവരെ എല്ലാം നഗ്ന ന്മാരാക്കിത്തീര്ത്തു.അതുകൊണ്ടും മതിയായില്ല.പിന്നീടു പൌ രന്മാരുടെ കിടയ്ക്കശീലകളും സ്ത്രീകളുടെ റവൂക്കകളും കുപ്പായങ്ങ ളും രാജധാനിയിലുള്ള വസ്ത്രങ്ങളും കൊണ്ടുവന്നു.ഇങ്ങിനെ രാജസദസ്യന്മാരുടേയും രാജാവിന്റെയും വസ്ത്രങ്ങളും കൊടി കള്,തലപ്പാവുകള്,കൊടിക്കൂറകള് എന്നിവയും,ബ്രാഹ്മ ണരുടെ വസ്ത്രങ്ങളും,മണ്ഡോദരി മുതലായവരുടെ വസ്ത്രങ്ങളും, ശിശുക്കളുടെ മുണ്ടുകളും എന്നുവേണ്ട ലങ്കയിലുള്ള വസ്ത്രമായ വസ്ത്രമൊക്കയും കൊണ്ടുവന്നു വാനരന്റെ വാലിന്മേല് കൂട്ടി ക്കെട്ടി.പിന്നെ സീതയുടെ അരികത്തെയ്ക്കും ആളുകള് പോ യി.അതറിഞ്ഞിട്ടു ഹനൂമാന് തന്റെ വാല് മുഴുവനും കെട്ടിക്ക ഴിഞ്ഞതായി പ്രദര്ശിപ്പിച്ചു.അപ്പോള് ലങ്കയിലെ ഓരോ ഗൃ ഹത്തിലും വസ്ത്രത്തിന്നും എണ്ണയ്ക്കും നെയ്യിന്നുംവേണ്ടി വലുതാ യ കോലാഹലമുണ്ടായി.സ്നേഹദ്രവ്യങ്ങള് ഉള്ളതു മുഴുവന് ഹനൂമാന്റെ വാല് നനയ്ക്കുവാനായി കൊണ്ടുവന്നു.രാത്രിയില് വിളക്കു കത്തിപ്പാന് എണ്ണയും കുട്ടികള്ക്കു കൊടുപ്പാന് നെ യ്യും ഒരു വീട്ടിലും ഇല്ലാതായി.ആണുങ്ങളും പെണ്ണുങ്ങളും എ ല്ലാം നഗ്നരായിച്ചമഞ്ഞു.ആര്ക്കും ലജ്ജയുമില്ലാതായി.ഇ ത്രയുമായതിനുശേഷം രാക്ഷസന്മാര് വാലിന്മേല് തീ വെച്ചു വി ശറികളെക്കൊണ്ടു വീശിത്തുടങ്ങി.പക്ഷേ തീ കത്തിയില്ല. അപ്പോള് ഹനുമാന് പറഞ്ഞു."രാക്ഷസന്മാരുടെ എജമാന നായ രാവണന് തന്റെ വായകൊണ്ടുതന്നെ ഊതി കത്തിക്കു ന്നതായാല് വാലിന്മേല് നിശ്ചയമായും തീ പിടിക്കും"ഈ വാ ക്കു കേട്ടിട്ടു ദശമുഖന് മുന്പോട്ടുചെന്നു തന്റെ എല്ലാ മുഖങ്ങ ളെക്കൊണ്ടും ഊതിത്തുടങ്ങി.അപ്പോള് അഗ്നി പെട്ടെന്നു ക ത്തുകയും രാവണന്റെ പത്തു മുഖങ്ങളിലുമുള്ള മീശരോമങ്ങള് കത്തിപ്പോകുകയും ചെയ്തു.തല്ക്ഷണം രാവണന് മീശയി

ലെ തീ കെടുത്തുവാനായി ഇരുപതു കൈകളെക്കൊണ്ടും തുട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/162&oldid=170814" എന്ന താളിൽനിന്ന് ശേഖരിച്ചത്