താൾ:Sree Aananda Ramayanam 1926.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൨൫ വാനരന്മാരെ തെല്ലൊന്നു ഭീഷണിപ്പെടുത്തിയപ്പോൾ സുഗ്രീ വൻ ഹനുമാനെ വിളിച്ചു ലക്ഷ്മണനെ സമാധാനപ്പെടുത്തി കൂട്ടിക്കൊണ്ടു വരുവാൻ ഏല്പിചയച്ചു . ഹനുമാൻ ലക്ഷ്മണ ന്റെ അടുത്തു ചെന്നു നല്ല വാക്കുകൾ പറഞ്ഞ് അദ്ദേഹത്തെ സമാധാനപ്പെടുത്തി കോട്ടയുടെ നടുവിലുള്ള മതിൽ കെട്ടിലേ യ്ക്കു കൂട്ടിക്കൊണ്ടു വന്നു. അവിടെ ലക്ഷ്മണനെ സമാധാനിപ്പിക്കു വാനായി സുഗ്രീവനാൽ അയയ്ക്കപ്പെട്ട താരയും ചെന്നു ചേർന്നു. താര ലക്ഷ്മണനോടു സുഗ്രവൻ വളരെ ദൂരത്തിൽ പാർക്കുന്ന വാനര സൈന്യങ്ങളെ എല്ലാം വരുവാൻ കല്പിച്ചപ്രകാരം ഇ താ അനവധി വാനരന്മാർ വന്നു കൊണ്ടിരിക്കുന്നു . ഇവിടുന്നു കോപിക്കരുത് എന്നു പറഞ്ഞു സമാധാനപ്പെടുത്തി ലക്ഷ്മണ നേയും കൂട്ടിക്കൊണ്ടു സുഗ്രീവന്റെ അന്തഃപ്പുരത്തിലേയ്ക്കു ചെന്നു. സുഗ്രീവൻ ലക്ഷ്മണനെ കണ്ട ഉടൻ ആസനത്തിൽ നിന്ന് എഴുന്നേറ്റ് ഉപചാരം ചെയ്തപ്പോൾ ലക്ഷ്മണൻ

ഹേ സുഗ്രീവാ! രഘുകുല ശ്രേഷ്ഠനായ ശ്രീരാമനെ നീ മറന്നതു 

പോലെ തോന്നുന്നു. ബാലിയെ വധിച്ചതായ രാമാസ്ത്രം നി ന്നെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിയ്യാകട്ടെ എന്റെ കൈ കൊണ്ടു മരിച്ചു ബാലിപോയ വഴിക്കു തന്നെ പോകുമെന്നു തോന്നുന്നു എന്നു പറഞ്ഞു. ഇപ്രകാരം കഠിന വാക്കുകളെ പ റയുന്ന ലക്ഷ്മണനോടു ഹനുമാൻ അയ്യാ ഇവിടുന്ന് ഇങ്ങി നെ പറയുന്നത് എന്താണ്? ഞങ്ങളുടെ രാജാവു സുഗ്രീവൻ ശ്രീരാമനെ മറന്നിട്ടില്ല. അവിടുത്തെ കാര്യത്തിൽ എപ്പോഴും ദൃഷ്ടിവെച്ചുകൊണ്ടാണ് ഇരിക്കുന്നത് എന്നു പറഞ്ഞു സമാ ധാനിപ്പിച്ചു സുഗ്രീവനെക്കൊണ്ടു ലക്ഷ്മണനു പൂജകളെ ചെയ്യി പ്പിച്ചു. പിന്നെ സുഗ്രീവൻ പ്രധാനപ്പെട്ട വാനരശ്രേഷ്ഠ ന്മാരാൽ പരിവൃതനായി ശ്രീരാമന്റെ സമീപത്തു ചെന്നു വ ണങ്ങി ആര്യാ ഇതാ ഇവിടുത്തെ കാര്യസിദ്ധിക്കുവേണ്ടി വ ന്നിരിക്കുന്ന എന്റെ സൈന്യങ്ങളെ നോക്കുക. പതിനെട്ടു പ ത്മവ്യൂഹത്തിന്റെ അധിപന്മാർ വന്നിട്ടുണ്ട് എന്നുണർത്തിച്ചു

കടലു പോലെ പരന്നിട്ടുള്ള വാനരസൈന്യങ്ങളെ കാട്ടിക്കൊടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/136&oldid=170810" എന്ന താളിൽനിന്ന് ശേഖരിച്ചത്