താൾ:Sree Aananda Ramayanam 1926.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൨൩ ഞ്ഞു നിന്ന് അമ്പെയ്തുകൊണ്ട് ഇവിടുത്തെ കീർത്തിക്കു വലി യ കളങ്കം പറ്റിയിരിക്കുന്നു. എനിക്കാകട്ടേ ഇതുകൊണ്ടു മ ഹത്തായ ഗുണമാണു കിട്ടിയിരിക്കന്നത്. എന്നാൽ ഈ വിധ ത്തിൽ തന്നെ നിഗ്രഹിക്കത്തക്കവിധം ഇവിടേയ്ക്ക് എന്തൊരു ദ്രോഹമാണു ഞാൻ ചെയ്തിട്ടുള്ളത് ? " എന്നു ചോദിച്ചു. അതി ന്നു ശ്രീരാമൻ ഇങ്ങിനെ സമാധാനം പറഞ്ഞു. "ഹേബാലി! നിന്റെ സഹോദരനായ സുഗ്രീവന്റെ ഭാര്യയെ നീ അപഹ രിച്ച് ഒരു ഗൃഹത്തിൽ കൊണ്ടുപോയി വെച്ചതു കൂടാതെ സു ഗ്രീവനേയും അടിച്ചുപുറത്താക്കിക്കൊല്ലുവാൻ ശ്രമിച്ചതായ കു റ്റം തന്നെയാണ് എനിക്കു കോപംതോന്നി നിന്നെ കൊല്ല വാനുണ്ടായ കാരണം. സുഗ്രിവന്റെ പത്നിയെ ഇതെവരേ യും ന! അനുഭവിച്ചതിനു പകരമായി ഇനിമേൽ നിന്റെ പ ത്നിയായ താരയെ എന്റെ അനുവാദത്തോടെ സുഗ്രിവനും അനുഭവിക്കും. നിന്റെ ദുഷ്പ്രവൃത്തികൾ നിമിത്തം ഞാൻ നി ന്നെ കൊന്നതാണെങ്കിലും ഇതിന്നുപകരം ദ്വാപര യുഗത്തിൽ നിയ്യൊരു കാട്ടാളനായി ജനിച്ചു പ്രഭാക്ഷേത്രത്തിൽ വെച്ച് എന്റെ കാലിന്മേൽ ഒരു അമ്പയ്തു ഞാൻ ചെയ്തതായ ഈ കൃത്യത്തിന്നു പ്രതിക്രിയ ചെയ്യുകയും ആ ജന്മത്തിൽതന്നെ നി ണക്കു മോക്ഷം കിട്ടുകയും ചെയ്യും. " ഇങ്ങിനെ ശ്രീരാമൻ പ റഞ്ഞപ്പോൾ ബാലി "ഹേ രാഘവാ! എനിക്ക് അങ്ങിനെ യൊക്കെ ഭവിക്കുമെന്നുള്ളതു വാസ്തവം തന്നെ. എന്നാൽ സീ താദേവിയെ രാവണൻ അപഹരിച്ചു കൊണ്ടുപോയ സംഗതി മുമ്പ് തന്നെ എന്നെ അറിയിച്ചിരുന്നുവെങ്കിൽ ഞാൻ ഒരു നി മിഷത്തിന്നുള്ളിൽ ആ രാവണനെക്കൊണ്ടുതന്നെ സീതയേ ഇവിടുത്തെ മുമ്പിൽ കൊണ്ടുവന്നു തരുവിക്കുമായിരുന്നു . അതി രിക്കട്ടെ . ഇനി എന്റെ മകൻ അംഗദനെ ഇവിടുന്നുതന്നെ രക്ഷിക്കണം " എന്നു പ്രാർത്ഥിച്ചു യുദ്ധകളത്തിൽവെച്ചു പ്രാ ണനെ ഉപേക്ഷിച്ചു . അതിനുശേഷം ശ്രീരാമൻ അംഗദനെ ക്കൊണ്ടു ബാലിയുടെ ശേഷക്രിയകൾ വിധിപ്രകാരം കഴിപ്പി

ച്ചു . അനന്തം സുഗ്രീവൻ ശ്രീരാമനെ വണങ്ങി അവിടുന്നുത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/134&oldid=170808" എന്ന താളിൽനിന്ന് ശേഖരിച്ചത്