താൾ:Sree Aananda Ramayanam 1926.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൨ ആനന്ദരാമായണം സ്കരിച്ച് അനുജൻ സുഗ്രിവൻ ദയയോടെ കൂട്ടിക്കൊണ്ടുവന്നു യുവരാജാവാക്കി അഭിഷേകം ചെയ്യണം. എന്റെ വാക്കു ത ള്ളിക്കളയരുത്."ഇങ്ങിനെ താര പ്രാർത്ഥിച്ചപ്പോൾ ബാലി "ഹേ താരെ ! ഞാൻ പറയുന്നതു കേൾക്കുക. രാമൻ എന്നു പറയുന്നതു മനുഷ്യാവതാരം ചെയ്തു വന്നിട്ടുള്ള സാക്ഷാൽനാരാ യണൻതന്നെയാണെന്ന് എനിക്കറിവുണ്ട്. അദ്ദേഹത്തിന്റെ കൈകൊണ്ടു മരണംവന്നു പരമപദത്തെ പ്രപിക്കുവാനുള്ള വിധി എനിക്കുണ്ട് . നീ ഇവിടെത്തന്നെ സുഗ്രീവനെ സേവി ച്ചുംകൊണ്ടു സുഖമായി ഇരുന്നുകൊൾക. സുഗ്രീവൻ പക്ഷേ, നിന്നിൽ പ്രേമമുള്ളവനായി ഭവിച്ചേയ്ക്കാം . അങ്ങിനെ ആ യാൽ അവന്റെ ഇഷ്ടത്തിന്നു ഭംഗം വരുത്താതെ അവനോടു കൂടി സുഖമനുഭവിച്ചുകൊൾക. എന്നാൽ ഞാൻ അവന്റെ ഭാര്യയെ അനുഭവിച്ചതിന്നു പ്രതിവിധിയുമാകും. എനിക്കു മര ണം അടുത്തിരിക്കുന്നതുകൊണ്ടുതന്നെയാണ് ഒരിക്കലും എ ന്റെ കയ്യിൽ നിന്നു പൊയ്പോകാത്തായ മാല ഞാൻ അറി യാതെ മറഞ്ഞിരിക്കുന്നത്. ഇന്നു ഞാൻ യുദ്ധരംഗത്തിൽ വെ ച്ച രാമബാണത്താൽ പ്രഹരിക്കപ്പെട്ടു മരിക്കാൻപോകുന്ന തുകണ്ടു ഞാൻ ധന്യനായി. എന്റെ മാതാപിതാക്കന്മാരും ധന്യരായി. ആകയാൽ ഞാൻ യുദ്ധത്തിനു പോകുന്നു. നീ വ്യസനികേണ്ടതില്ലഎന്നു സമാധാനം പറഞ്ഞു യുദ്ധത്തി നു തന്നെ പോയി. പോകും വഴിക്ക് ആപൽസൂചകങ്ങളായ പല ദുശ്ശകുനങ്ങളും കണ്ടു ബാലി സന്തോഷിക്കുകയാണ് ഉ ണ്ടായത്. യുദ്ധരംഗത്തെ പ്രാപിച്ചു സുഗ്രിവനോടെതിർത്തു ബാലി കഠിനമായ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ശ്രീരാ മൻ ഒരു മരം മറഞ്ഞുനിന്നുകൊണ്ട് അസ്രം പ്രയോഗിച്ചു ബാ ലിയെ നിലം പതിപ്പിച്ചു. ​ഇതറിഞ്ഞു ബാലിപത്നിയായ താര യദ്ധഭൂമിയിൽ ഓടിവന്നു രാമാസ്രതാഡിതനായി നിലത്തുവീ ണു കിടക്കുന്ന ബാലിയെകണ്ടു വളരേ വ്യസനിച്ചു. ഈ അ വസരത്തിൽ ബാലി ലക്ഷ്മീകാന്തനായ ശ്രീരാമനെ നോക്കി

"ഇവിടുന്ന് ഒരു വീരനായിരുന്നിട്ടും എന്റെ മാറത്തു, മരംമറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/133&oldid=170807" എന്ന താളിൽനിന്ന് ശേഖരിച്ചത്