താൾ:Sree Aananda Ramayanam 1926.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൪ ആനന്ദരാമായണം ത്തിൽനിന്നു ദിവ്യരൂപിയായ ഒരു പുരുഷൻ പ്രത്യക്ഷമായി ശ്രീരാമന്റെ മുമ്പിൽ വന്നു നമസ്ക്കരിച്ചു "ഹേ രാമ ! പണ്ടു ഞാൻ ഒരു ഗന്ധർവ്വനായിരുന്നു . എന്നെ ആർക്കും കൊല്ലുവാൻ കഴിയില്ലെന്നുള്ള വരം ബ്രഹ്മാവിനോടു വാങ്ങി ഗർവ്വിഷുനാ യി നടക്കുന്ന കാലം അഷ്ടാവക്ത്രമഹർഷിയെ പരിഹസിക്കുക യാൽ അദ്ദേഹം കോപിച്ച് എന്നെ ശപിക്കുകയും ആ ശാപ ത്താൽ ഞാൻ ഒരു രാക്ഷസനായി പിറക്കുകയും ചെയ്തു . ത്രേ തായുഗത്തിൽ ശ്രീരാമലക്ഷ്മണൻമാർ എന്റെ ദീർഗ്ഘമായ കൈ കളെ ശരംകൊണ്ടു മുറിക്കുമെന്നും , എന്നാൽ പണ്ടത്തെ ഗന്ധ ർവ്വരൂപംതന്നെ സിദ്ധിക്കുമെന്നും മഹർഷി എനിക്കു ശാപമോ ക്ഷം തന്നിട്ടുണ്ട് . ശാപം നിമിത്തം രാക്ഷസനായതിനുശേഷം ഞാൻ ദേവേന്ദ്രനോട് എത്യത്തപ്പോൾ അദ്ദേഹം വജ്രായുധം കൊണ്ട് എന്റെ ശിരസ്സിൽ പ്രവഹിക്കുകയും അപ്പോൾ ശിര സ്സും കാലുകളും ഉടലിനുള്ളിലേക്കു വലിക്കുകയും ചെയ്തു . ബ്ര ഹ്മാവിന്റെ വരബലത്താൽ വജ്രാഹതനായതുക്കൊണ്ടും ഞാൻ മരിച്ചില്ല. അപ്പോൾ ഇന്ദ്രൻ എന്റെ അവസ്ഥ കണ്ടു ദയ തോന്നി എനിക്കു വയറിന്നുള്ളിൽ മുഖം ഉണ്ടാകുമെന്നും കൈ കൾ ഒരു കാതം നീളമുള്ളവയാകുമെന്നും അനുഗ്രഹിച്ചു . അ ന്നേമുതൽ ഈ വനത്തിൽ എന്റെ കൈകളിൽപ്പെട്ട സർവ്വ പ്രാണികളേയും തിന്നുംകൊണ്ടു ജീവിച്ചുവന്നു . അതാ ആ കാ ണുന്ന കാട്ടിൽ ശബരി എന്നു പേരായ ഒരുവൾ മതംഗമഹ ർഷിയെ ശുശ്രൂഷിച്ചുംകൊണ്ടു പാർക്കുന്നുണ്ട് . അവൾ വളരെ കാലമായി ഇവിടുത്തെ വരവു കാത്തുംകൊണ്ടിരിക്കയാണ് . ഹേ രാഘവാ ! അങ്ങയ്ക്കു സീതയെ വീണ്ടെടുക്കുവാനുള്ള വഴി കൾ ശബരി പറഞ്ഞുതരും " എന്നു പറഞ്ഞു രാമനെ വണ ങ്ങി സൂതിച്ചു സ്വർഗ്ഗലോകത്തേയ്ക്കു പോയി .

   രാമലക്ഷ്മണന്മാർ  കബന്ധൻ  പറഞ്ഞ  പ്രകാരംതന്നെ  ശ

ബരിയുടെ സമീപത്തു ചെന്നു . ശബരി അവരെ കണ്ടു വണ ങ്ങി ബഹുകാലമായി താൻ ശേഖരിച്ചുവെച്ചിരുന്ന ഫലവർഗ്ഗ

ങ്ങളെ അവർക്കു കൊടുത്തു ത്രപ്തിപ്പെടുത്തിയതിന്നുശേഷം ഇങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/125&oldid=170798" എന്ന താളിൽനിന്ന് ശേഖരിച്ചത്