താൾ:Sree Aananda Ramayanam 1926.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൨ ആനന്ദരാമായണം

നിന്ന് അശ്രുപ്രവാഹവും മനസ്സിൽ അത്ഭുതവും ഉണ്ടായി. ത ന്റെ ചുറ്റുംകൂടി പിൻതുടർന്നുകൊണ്ടിരിക്കുന്ന ദുർല്ലക്ഷണളെ കണ്ടു ശ്രീരാമൻ ഒട്ടും താമസിക്കാതെ ലക്ഷ്മണനോടുകൂടി പ ഞ്ചവടിയിലുള്ള ആശ്രമത്തിലേയ്ക്കു തിരിച്ചു. അവിടെ ചെന്ന പ്പോൾ സീതയെ കാണായ്കയാൽ തന്റെ മനുഷ്യാവതാരത്തി ന്ന് അനുസരിച്ചവിധം അദ്ദേഹം വ്യസനാർത്തനയി ചമഞ്ഞു. ഹേ ലക്ഷ്മണാ! സീതയെ കാണ്മാനില്ലല്ലോ. അവൾ എങ്ങോ ട്ടായിരിക്കും പോയിരിക്കുന്നത്. നമ്മെപ്പിരിഞ്ഞിരിക്കുന്ന ശീ ലം സീതയ്ക്കില്ലല്ലോ എന്നിങ്ങിനെ പറഞ്ഞു ലക്ഷ്മണനോടു കൂടി കണ്ട ദിക്കിലെല്ലാം തിരഞ്ഞു വരുന്നവഴിയിൽ പക്ഷിരാ ജനായ ജടായുവിനെ കണ്ടെത്തി. ജടായു രാമനോടു ദേവാ! സീതാദേവിയെ രാവണൻ അപഹരിച്ചു ലങ്കയിലേയ്ക്കു കൊണ്ടു പോയിരിക്കുന്നു. അടിയൻ അതു കണ്ടു സീതയെ വീണ്ടെടു ക്കുവാവേണ്ടി അവനോടു യുദ്ധം ചെയ്തതിൽ അടിയന് ഇ താ ഈ അവസ്ഥ വന്നുചേർന്നു എന്നു പറഞ്ഞ് അവസാന ത്തെ ശ്വാസം വലിച്ചു. പിന്നെ രാമൻ ജടായുവിന്റെ ദേഹം അഗ്നിയിൽ സംസ്കരിച്ചു ഗൌതമീനദിയിൽ ഉദകക്രിയചെയ്തു, വന്യമൃഗങ്ങളടെ മാംസംകൊണ്ടു പിണ്ഡവും നൽകി,സീതയെ അന്വേഷിച്ചുകൊണ്ടു ഭ്രാന്തനെപ്പോലെ തെക്കേ ദിക്കിലേയ്ക്കു ചെന്നു. ചെന്ന ദിക്കിലെല്ലാം ദർഭപുല്ലുകൊണ്ടു സീതയുടെ വി ഗ്രഹം നിർമ്മിച്ച് അഗ്നിഹോത്രാദികളായ ഗൃഹസ്ഥകർമ്മങ്ങളെ നിർവിഘ്നം നിർവഹിച്ചുവന്നു. അന്ന് ഒരിക്കൽ പരമശിവൻ പാർവ്വതിയോടു_ ഹേ പാർവ്വതി! പണ്ടൊരിക്കൽ യാതൊരു ശ്രീരാമന്റെ മന്ത്രത്തെ അങ്ങു ജപിച്ചുവരുന്നുവോ, ആ മന്ത്ര ദേവതയായ രാമൻ ഭാര്യാവിയുക്തനായി, വ്യസനാർത്തനായി, ഭ്രാന്തചിത്തനായി ഈ കാട്ടിൽ ചുറ്റിത്തിരിഞ്ഞതെന്തുകൊ ണ്ട് എന്ന് എന്നോടു ചോദിച്ചുവല്ലോ. രാമൻ സാക്ഷാൽ വിഷ്ണുതന്നെയാണ്. ലോകവാസികൾക്കു കാമിനിമൂലം സംഭ വിക്കുന്ന കഷ്ടതകളെ മനസ്സിലാക്കി അവരുടെ അജ്ഞാന

ത്തെ കളയണമെന്നും കരുതി മനുഷ്യനായി അവത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/123&oldid=170796" എന്ന താളിൽനിന്ന് ശേഖരിച്ചത്