താൾ:Sree Aananda Ramayanam 1926.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൮ ആനന്ദരാമായണം

നെ രാമന്റെ കണ്ഠസ്വരത്തി ഉറക്കെ നിലവിളിച്ചു ദേഹ ത്തിൽനിന്നു രക്തം പ്രവഹിച്ചു മൃത്യുംവേ പ്രാപിച്ചു .ഈ വി ലാപം കേട്ടപ്പോൾ ജാനകി ലക്ഷ്മണനോടു"ഹേ കുമാരാ!നീ വേഗം ചെന്നു ശ്രീരാമനെ കണ്ടു വരിക"എന്നു പറഞ്ഞു . അതിന്നു ലക്ഷ്മണൻ "ദേവീ! ഇതു രാമന്റെ ശബ്ദമല്ല;ഇതു കേട്ടു ഭയപ്പെടേണ്ട" എന്നു പറഞ്ഞപ്പോൾ സീത പെട്ടെന്നു ഭാവം മാറി' ഹേ ലക്ഷണാ!നിന്റെ അന്തർഗ്ഗതം എനിക്ക് അ റിവുണ്ട് . നീ ഇങ്ങിനെ പറയുന്നതു ഭരതന്റെ ദുരുപദേശം കൊണ്ടു രാമൻ മരിക്കേണമെന്നു മോഹിച്ചോ? അല്ലാത്ത പ ക്ഷം എന്നെ പരിഗ്രഹിക്കേണമെന്നു കാംക്ഷിച്ചോ ആയിരിക്ക ണം. അങ്ങിനെ ആണെങ്കി ഇതേ നിമിഷത്തിൽ തന്നെ ഞാൻ പ്രാണത്യാഗം ചെയ്യുന്നുണ്ട് " എന്നു പറയുകയാണുണ്ടാ യത് . നിഷ്ഠുരങ്ങളായ ഈ വാക്കുകളെ കേട്ടിട്ടും ആ ഭയങ്കര പ്രദേശത്തു സീതയെ തനിയെ വിട്ടേച്ചുപോകുവാൻ മനസ്സുവ രാതെ ലക്ഷ്മണൻ"ഹേ ദേവി !ഞാൻപറയുന്നതു കേൾക്കുക . ജ്യേഷ്ടന്റെ കല്പനപ്രകാരം ദേവിയെ കാത്തുവരുന്ന എന്നോ ടു ക്രൂരനാരാചംപോലുള്ള വാക്കുകൾ പറഞ്ഞതിന്റെ ഫലം ഉടനെ നിണക്ക് അനുഭവമാകും . എങ്കിലും ഇപ്പോൾ ഞാൻ പറയുന്ന ഹിതത്തെ കേട്ടുകൊൾക . ഏതു ദുഷ്ടന്മാർക്കും ഭവതി യെ തൊടുവാൻ സാധിക്കാതെ സംരക്ഷിക്കുവാൻവേണ്ടി ഈ വില്ലുകൊണ്ടു ഭവതിയുടെ ചുഴലവും ഒരു രേഖയെ ഞാൻ വര യ്ക്കുന്നുണ്ട്. എന്ത് ആപത്തുകൾതന്നെ വന്നാലും ഭവതി ആ രേഖയിൽനിന്നു പുറത്ത് അടി എടുത്തുവയ്ക്കരുത് " എന്നു പ റഞ്ഞു വില്ലിന്റെ അഗ്രംകൊണ്ടു പഞ്ചവടിയുടെ ചുറ്റുംഒരു തോടു കീറി സീതയെ വണങ്ങി ഒന്നും പറയാതെ ലക്ഷ്മണൻ ശ്രീരാമന്റെ സമീപത്തേയ്ക്കു പോയി.

   ഈ തക്കത്തിൽ മുൻപുതന്നെ അവിടെ വന്നു മറഞ്ഞിരി

ക്കുന്ന രാവണൻ ഒരു സന്യാസിയുടെ വേഷം ധരിച്ചു ആശ്രമ സമീപത്തിൽ ചെന്നു. അവിടെ ലക്ഷ്മണനാൽ നിയമിക്ക

പ്പെട്ട രേഖയെ അതിക്രമിക്കുവാൻ കഴിയാതെ അതിന്നു പുറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/119&oldid=170791" എന്ന താളിൽനിന്ന് ശേഖരിച്ചത്