താൾ:Sree Aananda Ramayanam 1926.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൦൭ സ്വരത്തിൽ ഹാ ലക്ഷ്മണാ! ഹാ സീതേ! എന്നിങ്ങനെ ഉറക്കെ നിലവിളിച്ചുകൊൾക. ആ സമയത്തു ഞാൻ സീതയേയും എടുത്തു ലങ്കയിലേയ്ക്കു പോന്നേയ്ക്കാം. കാര്യം സാധിച്ചാൽ നിന്റെ അദ്ധ്വാനത്തിന്നു പ്രതിഫലമായി ലങ്കാരാജ്യത്തിൽ പകുതി തരികയും ചെയ്യാം" എന്നിങ്ങിനെ പലതും പറഞ്ഞു മാരീചനെ പുറപ്പെടുവിക്കുവാൻ ശ്രമിച്ചു. മാരീചൻ ഗത്യ ന്തരമില്ലാതെ രാവണന്റെ വാക്കിന്നു കീഴടങ്ങുകയാണ് ഉണ്ടാ യത് . ഈ പാപിയുടെ കൈകൊണ്ടു മരണം ഭവിച്ചാൽ എനിക്കു സൽഗതി സിദ്ധിക്കും. എന്നിങ്ങിനെ മനസ്സിൽ വിചാരിച്ചു കൊണ്ടു രാവണനോടു "ഹേ രാവണാ! നിന്റെ ഇഷ്ടംപോലെ ഞാൻ പ്രവൃത്തിക്കാം" എന്നു പറഞ്ഞു രാവണനോടുകൂടി തേ രിൽ കയറി മാരീചൻ പഞ്ചവടിയിലേയ്ക്കു ചെന്നു. അവിടെ അവൻ നവരത്നനിറം കലർന്ന ഒരു പൊൻമാനായി ചമഞ്ഞു സീതയുടെ മുമ്പിൽ ചെന്നു കളിച്ച് അവൾക്കു മോഹം ജനി പ്പിച്ചു. ഛായാസീത ആ മാനിനെ കണ്ടിട്ടു ശ്രീരാമനോടു "ഹേ പ്രാണനാഥാ! ഈ മാനിനെ എനിക്കു പിടിച്ചുതരണം. ഇതിനെ ജീവനോടുകൂടി കിട്ടിയാൽ ഇതിനോടുകൂടി ക്രീഡി ക്കാം. കൊന്നിട്ടേ കിട്ടിയുള്ളൂ എങ്കിൽ ഇതിന്റെ തോൽകൊ ണ്ടു കഞ്ചുകം മുതലായവയെ നിർമ്മിക്കുകയും ചെയ്യാം" എന്നു പ റഞ്ഞു. രാമൻ വരുവാൻ പോകുന്ന സംഗതികൾ അറിഞ്ഞി ട്ടു ലക്ഷ്മണനെ വിളിച്ചു "ഹേ കുമാരാ! നീ സീതയുടെ കൂടെ ഇ രിക്കണം. ഞാൻ ഈ മാനിനെ പിടിച്ചുംകൊണ്ടു വരാം" എ ന്നു പറഞ്ഞു പൊൻമാനിന്റെ പിന്നാലെ നടകൊണ്ടു. ആ മാൻ രാമനെ അധികം ദൂരത്തേയ്ക്കു കൊണ്ടുപോവാൻ വേണ്ടി ചില ദിക്കിൽ മറഞ്ഞും, മറ്റും ചില ദിക്കിൽ തെളിഞ്ഞും, വിളയാടിക്കൊണ്ടു വളരെ ദൂരം ചെന്നപ്പോൾ ശ്രീരാമൻ കുറ ച്ചുനേരം ആലോചിച്ച് ഒരു ബാണം എടുത്തു മാനിന്റെ മേൽ എയ്യുകയും അപ്പോൾ മാൻവേഷം പൂണ്ട മാരീചൻ ഹാ

സീതെ  ! ഹാ ലക്ഷ്മണാ  ! ഞാൻ ഇതാ മരിക്കുന്നു. എന്നിങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/118&oldid=170790" എന്ന താളിൽനിന്ന് ശേഖരിച്ചത്